മഹാനടിക്ക് ശേഷം ആറ് മാസത്തോളം എനിക്ക് സിനിമയൊന്നും ലഭിച്ചില്ല.. പക്ഷെ നിരാശ തോന്നിയില്ല: കീര്‍ത്തി സുരേഷ്

കീര്‍ത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ‘മഹാനടി’. എന്നാല്‍ മഹാനടിയുടെ വിജയത്തിന് ശേഷം തനിക്ക് സിനിമയൊന്നും ലഭിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കീര്‍ത്തി ഇപ്പോള്‍. ആറ് മാസത്തോളം മറ്റൊരു പ്രോജക്ടും ലഭിച്ചില്ല. എന്നാല്‍ താന്‍ അതിനെ പൊസിറ്റീവ് ആയി എടുത്ത് മേക്കോവറിനായി ഉപയോഗിച്ചുവെന്നും കീര്‍ത്തി പറഞ്ഞു.

”മഹാനടിയുടെ റിലീസിന് ശേഷം എനിക്ക് ആറ് മാസത്തോളം സിനിമയൊന്നും ലഭിച്ചില്ല എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ?. ആരും എന്നോട് ഒരു കഥ പോലും പറഞ്ഞില്ല. ഞാന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലാത്തതിനാല്‍ എനിക്ക് നിരാശയൊന്നും ഇല്ലായിരുന്നു. ആളുകള്‍ എനിക്ക് വേണ്ടി ഒരു മികച്ച കഥാപാത്രം രൂപപ്പെടുത്താന്‍ സമയമെടുക്കുന്നു എന്ന് കരുതി ഞാന്‍ അതിനെ പോസിറ്റീവായി എടുത്തു.”

”ആ ഗ്യാപ് ഞാനൊരു മേക്കോവറിനായി ഉപയോഗിച്ചു” എന്നാണ് കീര്‍ത്തി സുരേഷിന്റെ വാക്കുകള്‍. നാഗ് അശ്വിന്റെ സംവിധാനത്തില്‍ എത്തിയ മഹാനടി കീര്‍ത്തിയുടെ കരിയറില്‍ വലിയ ബ്രേക്ക് ആണ് നല്‍കിയത്. നടി സാവിത്രിയുടെ ബയോപിക് ആണ് ചിത്രം. സിനിമയില്‍ ജെമിനി ഗണേശന്‍ ആയി വേഷമിട്ടത് ദുല്‍ഖര്‍ സല്‍മാന്‍ ആണ്.

സാമന്ത, വിജയ് ദേവരകൊണ്ട എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കള്‍. തെലുങ്കില്‍ നടിക്ക് വലിയ ആരാധകരെ നേടിക്കൊടുത്തതും ഈ ചിത്രം തന്നെയാണ്. അതേസമയം, റിവോള്‍വര്‍ റിത ആണ് ഇനി പുറത്തിറങ്ങാനുള്ള കീര്‍ത്തി ചിത്രം. നവംബര്‍ 28ന് തിയേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം കോമഡി ആക്ഷന്‍ എന്റര്‍ടെയ്‌മെന്റ് സിനിമയാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി