ചായയും ചിക്കനും മുട്ടയും കഴിക്കില്ലെന്ന് ദൃഢപ്രതിജ്ഞ; തന്റെ നിഷ്ഠകളെക്കുറിച്ച് യേശുദാസ്

യേശുദാസ് എന്ന പേര് മലയാളികളുടെ ജീവിതത്തോട് ചേര്‍ന്നിട്ട് പതിറ്റാണ്ടുകള്‍ നിരവധി പിന്നിടുന്നു. കാലങ്ങള്‍ പിന്നിടുമ്പോഴും ഗന്ധര്‍വനാദത്തിന് മാധുര്യം ഏറുന്നതേയുള്ളു. ആസ്വാദകനെ ഗാനപ്രപഞ്ചത്തില്‍ ആറാടിക്കുന്ന ആ സംഗീതസപര്യയ്ക്ക് പിന്നില്‍ അദ്ദേഹം ആചരിച്ചുവരുന്ന നിഷ്ഠയും കരുതലും ഏറെയാണ്. ഇപ്പോഴിതാ ആ നിഷ്ഠകള്‍ എന്തൊക്കെയാണെന്ന് യേശുദാസ് വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗാനഗന്ധര്‍വന്‍ മനസ് തുറന്നത്.

ഒരു കപ്പ് കോഫിയിലും എനര്‍ജി ബാറിലുമാണ് തന്റെ ഓരോ ദിനവും തുടങ്ങുന്നതെന്ന് യേശുദാസ് വ്യക്തമാക്കുന്നു. ‘ഉച്ചഭക്ഷണം ചോറും കറികളും തന്നെയാണ്. നേരത്തെ രാത്രികളില്‍ റൊട്ടി കഴിക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ പുസ്തകം വായിച്ചതിന് ശേഷം ആ ശീലം ഒഴിവാക്കി. ചായ കുടിക്കാറില്ല. കുട്ടിക്കാലത്ത് വളരെ ഇഷ്ടമുള്ള വിഭവമായിരുന്ന ചിക്കനും നിറുത്തി. മുട്ട കഴിക്കില്ല. എത്രയോ കാലമായി സസ്യാഹാരിയാണ്’ – ഗന്ധര്‍വഗായകന്റെ വാക്കുകള്‍.

‘എന്റെ ശബ്ദം കത്തു സൂക്ഷിക്കേണ്ടത് എന്റെ തന്നെ കടമയാണ്. ഇന്നത്തെ നിങ്ങളുടെ മോശം ഭക്ഷണരീതിയാണ് നാളത്തെ നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുക. ശ്രദ്ധക്കുറവോ അവഗണനയോ കാരണം ഒരിക്കലും എന്റെ സംഗീതത്തെ മോശമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ – യേശുദാസ് വ്യക്തമാക്കി.

Latest Stories

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍

IPL 2024: ഈ മൂന്ന് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർതാരങ്ങൾ ടീമിന് പുറത്തേക്ക്

പിഎയുടെ അറസ്റ്റ്: ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ മാർച്ച് തടഞ്ഞ് പൊലീസ്, മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് കെജ്‌രിവാൾ, ഡല്‍ഹിയില്‍ നിരോധനാജ്ഞ

IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ഡോ. ബിജുവിന്റെ സിനിമ; 'പപ്പാ ബുക്ക' ഒരുങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍

മത്സരശേഷം ആരാധകർക്കും എതിരാളികൾക്കും ഒരേ പോലെ ഷോക്ക് നൽകുന്ന പ്രവൃത്തി ചെയ്ത് ധോണി, കരിയറിൽ ഇതുവരെ കാണാത്ത സംഭവങ്ങൾ; വീഡിയോ കാണാം

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം