പാര്‍ട്ടി വലിച്ചിടല്ലേ അളിയാ.. സഖാവ് പിണറായി വിജയന് നന്ദി പറഞ്ഞു കൊണ്ടാണ് '2018' തുടങ്ങുന്നത്; വിശദീകരണവുമായി ജൂഡ്

‘2018 എവരിവണ്‍ ഈസ് എ ഹീറോ’ സിനിമയില്‍ സര്‍ക്കാരിന്റെ സേവനങ്ങള്‍ കാണിച്ചില്ല എന്ന വിമര്‍ശനത്തോട് പ്രതികരിച്ച് ജൂഡ് ആന്തണി. സിനിമയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ മോശക്കാരനാക്കി ചിത്രീകരിച്ചെന്ന എന്ന വിമര്‍ശനവും ജൂഡ് ആന്തണിക്കെതിരെ ഉയര്‍ന്നിരുന്നു. ഇതിനോടാണ് ജൂഡ് ആന്തണി പ്രതികരിച്ചത്.

”പ്രിയ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ സാറിനും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സാറിനും യൂസഫലി സാറിനും നന്ദി പറഞ്ഞു കൊണ്ടാണ് 2018 -എവരിവണ്‍ ഈസ് എ ഹീറോ എന്ന നമ്മള്‍ മലയാളികളുടെ സിനിമ തുടങ്ങുന്നത്. സര്‍ക്കാരും പ്രതിപക്ഷവും കേന്ദ്ര സര്‍ക്കാരും നമ്മള്‍ ജനങ്ങളും തോളോട് ചേര്‍ന്ന് ചെയ്ത അത്യുഗ്രന്‍ കാലത്തിന്റെ ചെറിയൊരു ഓര്‍മ്മപ്പെടുത്തലാണ് ഈ സിനിമ.”

”ഈ വിജയം നമ്മുടെ അല്ലെ? ഇതില്‍ ജാതി, മതം, പാര്‍ട്ടി വലിച്ചിടുന്ന സഹോദരന്മാരോട്, വേണ്ട അളിയാ, വിട്ടു കള” എന്നാണ് ജൂഡ് ആന്തണി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. 2018 സിനിമയില്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ കരുത്തുറ്റ കഥാപാത്രമായി കാണിക്കാതിരുന്നത് എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തില്‍ ജൂഡ് നല്‍കിയ മറുപടി ചര്‍ച്ചയായിരുന്നു.

ചിത്രത്തില്‍ മുഖ്യമന്ത്രിയായി ആദ്യം തീരുമാനിച്ചിരുന്നത് രഞ്ജി പണിക്കരെ ആയിരുന്നു എന്നാല്‍ പിന്നീട് ജനാര്‍ദ്ദനനെ കാസ്റ്റ് ചെയ്യുകയായിരുന്നു. രഞ്ജി പണിക്കരെ കണ്ടാല്‍ പ്രളയം വന്നാലും കുലുങ്ങില്ല എല്ലാവരെയും രക്ഷിക്കും എന്ന് പ്രേക്ഷകര്‍ക്ക് തോന്നും അതുകൊണ്ടാണ് ജാനര്‍ദ്ദനനെ കാസ്റ്റ് ചെയ്തത് എന്നാണ് ജൂഡ് ആന്തണി പറഞ്ഞത്.

ഇതിനെതിരെയും വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ചിത്രത്തില്‍ റെസ്‌ക്യൂ ഓപ്പറേഷനില്‍ നാട്ടുകാരെയും മത്സബന്ധന തൊഴിലാളികളെയും നേവിയെയും കാണിച്ചിട്ടുണ്ടെങ്കിലും ഒരു ഭാഗത്തും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ സംവിധായകന്‍ പരാമര്‍ശിച്ചിട്ടില്ല. ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി