മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യാതിരുന്നതിന്റെ കാരണമിത്; 'കാന്താര' പോലുള്ള ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞത് ക്രെഡിറ്റ്: മനസുതുറന്ന് ജയറാം

കഴിഞ്ഞ കുറച്ച് വർഷമായി മലയാള സിനിമകൾ അധികം ചെയ്യാതെ മറ്റ് ഭാഷകളിൽ സജീവമായിരുന്ന താരമാണ് ജയറാം. തെലുങ്കിലും തമിഴിലുമായി സൂപ്പർ താര ചിത്രങ്ങളിലാണ് സപ്പോർട്ടിങ് റോളുകളിൽ നടൻ വേഷമിട്ടത്. എന്നാൽ മലയാളത്തിൽ അഭിനയിക്കാതെ പ്രാധാന്യം കുറഞ്ഞ റോളുകൾ മറ്റു ഭാഷകളിൽ എന്തിന് നടൻ ചെയ്യുന്നുവെന്ന് പലരും ചോദിച്ചു. ഇത്തരം ചോദ്യങ്ങൾക്ക് ഒടുവിൽ പ്രതികരിച്ചിക്കുകയാണ് ജയറാം. തന്നെ സംതൃപ്തിപ്പെടുത്തുന്ന കഥകൾ മലയാളത്തിൽ വരാത്തതു കൊണ്ടുമാത്രമാണ് ഇവിടെ സിനിമകൾ ചെയാതിരുന്നതെന്ന് ജയറാം പറഞ്ഞു.

ഒരു മലയാളം സിനിമ ചെയ്തിട്ട് ഒന്നരവർഷത്തിലേറെ ആയെന്ന് ജയറാം പറയുന്നു, എന്തുകൊണ്ട് ഒരു മലയാളം ചിത്രം ചെയ്യുന്നില്ല എന്ന് ആളുകൾ ചോദിക്കാറുണ്ട്. മനസിന് 100% തൃപ്തി തരുന്ന സ്‌ക്രിപ്റ്റ് വരാത്തതുകൊണ്ടുമാത്രമാണ് മലയാളത്തിൽ സിനിമ ചെയ്യാതിരുന്നത്. ആ ഇടവേളകളിൽ കന്നഡ, തമിഴ്, തെലുങ്ക് മുതലായ മറ്റ് ഭാഷകളിൽനിന്ന് അപ്രധാനമല്ലാത്ത, എന്നാൽ നായകതുല്യമല്ലാത്ത ഒരുപാട് വേഷങ്ങൾ വന്നു. തെലുങ്കിൽ 12 ഓളം സിനിമകളുടെ ഭാഗമാക്കാൻ സാധിച്ചുവെന്നും നടൻ പറഞ്ഞു.

മറ്റു ഇൻഡസ്ട്രികളിൽ നിന്ന് വീണ്ടും വീണ്ടും തന്നെ വിളിക്കുന്നത് ക്രെഡിറ്റ് ആയാണ് കാണുന്നത്. കാന്താര പോലെ വലിയ സിനിമയുടെ ഭാഗമാക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും നടൻ പറഞ്ഞു. കാളിദാസിനൊപ്പം അഭിനയിക്കുന്ന ‘ആശകൾ ആയിരം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജയറാം ഇക്കാര്യം പറഞ്ഞത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി