ഒരു ചായക്കടയുണ്ട്, എല്ലാത്തിന്റെയും തുടക്കം അവിടെ നിന്നാണ്; രഹസ്യം വെളിപ്പെടുത്തി ഇന്ദ്രജിത്ത്

സുരാജും ഇന്ദ്രജിത്തും പ്രധാന വേഷങ്ങളിലെത്തുന്ന പത്താം വളവ് ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്ന ചിത്രമാണ്, ഇപ്പോഴിതാ ഒരു പ്രമോഷന്‍ അഭിമുഖത്തില്‍ ചിത്രത്തിലെ രഹസ്യത്തെക്കുറിച്ച് ഒരു സൂചന നല്‍കിയിിക്കുകയാണ് നടന്‍ ഇന്ദ്രജിത്ത്. പത്താം വവവ് ഒരു ഫാമിലി ഡ്രാമയാണെന്നും ഒരു ചായക്കടയില്‍ നിന്നാണ് എല്ലാത്തിനും തുടക്കമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദ്രജിത്ത് പറഞ്ഞത്

പത്താം വളവില്‍ ഒരു ചായക്കടയുണ്ട്. അവിടെ വച്ചാണ് ഈ കഥ തുടങ്ങുന്നതും അവസാനിക്കുന്നതും. പത്താം വളവ് ഒരു മെയിന്‍ പോയിന്റാണ്. അവിടെ നിന്ന് സോളമന്റെ (സുരാജ് അവതരിപ്പിക്കുന്ന കഥാപാത്രം) വീട്ടിലേക്ക് കുറച്ചു ദൂരം മാത്രമേ ഒള്ളു. സോളമനുമായി വരുമ്പോഴും അതിനു മുന്‍പും നടക്കുന്ന സംഭാഷണങ്ങള്‍ ഏറെയും ഈ പത്താം വളവിലെ ചായക്കടയില്‍ വച്ചാണ് നടക്കുന്നത്. അത്തരത്തില്‍ സിനിമയിലെ വളരെ പ്രാധ്യാന്യമുള്ള ഒരു ലൊക്കേഷനാണ് പത്താം വളവ്

ചിത്രം ഈ മാസം 13 നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍. അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നടി മുക്തയുടെ മകള്‍ കണ്മണി അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് പത്താം വളവ്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'