ലോകയ്ക്കുശേഷം സിനിമ മതിയാക്കിയാലോ എന്ന് ആലോചിച്ചിരുന്നു : കല്യാണി പ്രിയദർശൻ

കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രമായി എത്തിയ ‘ലോക’ ആഗോളതലത്തിൽ 300 കോടി കളക്ഷനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ലോകയ്ക്കുശേഷം സിനിമ മതിയാക്കിയാലോ എന്ന് ആലോചിച്ചിരുന്നതായി പറയുകയാണ് നടി കല്യാണി പ്രിയദർശൻ.

അച്ഛൻ പ്രിയദർശൻ ആ സമയത്ത് തന്ന ഉപദേശമാണ് പ്രചോദനമായതെന്നും പരിശ്രമിച്ച് മുന്നേറികൊണ്ടിരിക്കണം എന്നാണ് അച്ഛൻ പറഞ്ഞതെന്നും കല്യാണി വ്യക്തമാക്കി. ലോകയുടെ യുകെ സക്‌സസ് ഇവന്റിൽ സംസാരിക്കുകയായിരുന്നു കല്യാണി.

‘ലോകയ്ക്കുശേഷം സിനിമ മതിയാക്കിയാലോ എന്ന് ആലോചിച്ചിരുന്നു. ഇനിയെന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ആ സമയത്ത് അച്ഛൻ എനിക്കൊരു ഉപദേശം തന്നു. ‘ചിത്രം’ സിനിമ 365 ദിവസം തിയേറ്ററിൽ പ്രദർശനം തുടർന്നപ്പോൾ ഞാൻ വിചാരിച്ചു എല്ലാം നേടിയെന്ന്. അതിനു ശേഷമാണ് ‘കിലുക്കം’ റിലീസ് ചെയ്തത്. ഇതാണ് ഏറ്റവും വലിയ വിജയം എന്ന് കരുതരുത്. പരിശ്രമിച്ച് മുന്നേറി കൊണ്ടിരിക്കണം’ എന്നാണ് അച്ഛൻ പറഞ്ഞത്. ആ വാക്കുകൾ വലിയ പ്രചോദനമായി.’ എന്നും കല്യാണി വ്യക്തമാക്കി.

അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചുകൊണ്ടുള്ള ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചാത്തനേയും ഒടിയനെയും ഉൾപ്പെടുത്തി ‘ലോക ചാപ്റ്റർ 2’ന്റെ വരവ് അറിയിച്ചുകൊണ്ടുള്ള വീഡിയോ ആണ് പുറത്തുവന്നത്.

ലോക ചാപ്റ്റർ 2 ചാത്തന്റെ വരവായിരിക്കുമെന്ന് ആദ്യമേ തന്നെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ ചാത്തന്റെ ചേട്ടനാണ് വരുന്നത്. ഇവർ തമ്മിലുള്ള കഥയായിരിക്കും ചിത്രമെന്ന സൂചനയാണ് വീഡിയോ നൽകുന്നത്. ചാത്തന്റെ ചേട്ടനായി ടോവിനോ തന്നെയാണ് വരുന്നത് എന്നും വിഡിയോയിൽ മനസിലാക്കാം. ‘ലോക’ യുടെ അവസാനഭാഗത്ത് ഈ കഥാപാത്രത്തെ കാണിച്ചിരുന്നു.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”