ഞാന്‍ തീരെ റൊമാന്റിക് അല്ല.. ജീവിതത്തില്‍ പ്രണയമില്ല, സ്‌ക്രീനില്‍ മാത്രമേയുള്ളുവെന്ന് ജ്യോതിക പരാതിപ്പെടറുണ്ട്: സൂര്യ

സിനിമയ്ക്ക് പുറത്തും ആരാധകരുടെ സ്നേഹം പിടിച്ചുപറ്റുന്ന താര ദമ്പതികളാണ് തമിഴ് സൂപ്പർ താരം സൂര്യയും ജ്യോതികയും. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സപ്പോർട്ട് ചെയ്ത് മുന്നോട്ട് പോകുന്ന പങ്കാളികളായതുകൊണ്ട് തന്നെ ഏതൊരു വേദിയിൽ വന്നാലും തങ്ങളുടെ സ്നേഹത്തെ കുറിച്ചും, പരസ്പരമുള്ള ഈ പിന്തുണയെ പറ്റിയും രണ്ടു പേരും ഒരുപാട് സംസാരിക്കാറുണ്ട്.

എന്നാൽ ഒരു കാര്യത്തിൽ തന്നെ പറ്റി ജ്യോതികയ്ക്ക് പരാതിയുണ്ടെന്നാണ് സൂര്യ പറയുന്നത്. യഥാർത്ഥ ജീവിതത്തിൽ സൂര്യ റൊമാന്റിക് അല്ലെന്നാണ് ജ്യോതികയുടെ പരാതി.
“എന്റെ പ്രണയങ്ങളെല്ലാം ഓൺ സ്ക്രീനിൽ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അവൾക്കൊപ്പം ഇരിക്കുമ്പോൾ ഞാൻ തീരെ റൊമാന്റിക് അല്ലെന്നും ജ്യോതിക എപ്പോഴും പറയും. ഇടയ്ക്ക് എന്റെ സിനിമകൾ എന്നീ പറഞ്ഞാണ് ജ്യോതിക പരാതിപെടാറുള്ളത്. എന്നാൽ എന്റെ യഥാർത്ഥ ജീവിതത്തിലെ സ്വഭാവം സിനിമകളിൽ എന്നെ സ്വാധീനിക്കാറുണ്ട്., എന്നാൽ ഇത് എങ്ങനെ വിശദീകരിക്കുമെന്ന് എനിക്കറിയില്ല ” സൂര്യ പറഞ്ഞു.

1999 ൽ പുറത്തിറങ്ങിയ ‘പൂവെല്ലാം കേട്ടുപ്പാർ’ എന്ന സിനിമയിലൂടെയാണ് സൂര്യയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങൾ പുറത്തിറങ്ങി. സിനിമയ്ക്കുള്ളിലെ സൌഹൃദം സ്വാഭാവികമായയും പ്രണയമായി മാറുകയും 2006 ൽ ഇരുവരും വിവാഹം കഴിക്കുകയുമാണ് ചെയ്തത്.

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ’ ആണ് ജ്യോതികയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’ ആണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രം.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്