മുന്‍കാലങ്ങളില്‍ എനിക്ക് തെറ്റുകള്‍ പറ്റി, തോല്‍വി സമ്മതിക്കുന്നു: സാമന്ത

കഴിഞ്ഞ കുറച്ചു സിനിമകളില്‍ തന്റെ പ്രകടനം മികച്ചതല്ലായെന്നത് തുറന്നു സമ്മതിച്ച് നടി സാമന്ത. മുന്‍കാലങ്ങളില്‍ തനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും പല കാര്യങ്ങളും വിചാരിച്ചതുപോലെ നടന്നില്ലെന്നും തോല്‍വി സമ്മതിക്കുന്നുവെന്നും ഇന്‍സ്റ്റഗ്രാമിലെ ആസ്‌കി മീ എനിതിങ്ങ് സെഷനില്‍ സാമന്ത പറഞ്ഞു.

‘ഞാന്‍ തിരഞ്ഞെടുക്കുന്ന ഓരോ റോളുകളും എന്നെ തന്നെ വെല്ലുവിളിക്കുന്നതാവണമെന്നും ഓരോ വെല്ലുവിളികളും കഴിഞ്ഞതിനേക്കാള്‍ പ്രയാസമേറിയതാവണമെന്നും ഞാന്‍ സ്വയം വാഗ്ദാനം നല്‍കിയിട്ടുണ്ട്.’

ശരിയാണ് മുന്‍കാലങ്ങളില്‍ എനിക്ക് തെറ്റുകള്‍ പറ്റി. പല കാര്യങ്ങളും വിചാരിച്ചതുപോലെ നടന്നില്ല. ഞാന്‍ തോല്‍വി സമ്മതിക്കുന്നു. കഴിഞ്ഞ കുറച്ചു സിനിമകളില്‍ എന്റെ പ്രകടനം മികച്ചതല്ലായെന്നത് ഞാന്‍ സമ്മതിക്കുകയാണ്’ സാമന്ത പറഞ്ഞു.

‘സിറ്റാഡല്‍: ഹണി ബണ്ണി’ എന്ന ആക്ഷന്‍ സീരീസാണ് പുതിയതായി സാമന്തയുടേതായി റിലീസിനൊരുങ്ങുന്നത്. നവംബര്‍ ഏഴിനാണ് സീരീസിന്റെ റിലീസ്. സിറ്റാഡല്‍ എന്ന കഥാപാത്രത്തിന് വേണ്ടി എത്രമാത്രം കഠിനാധ്വാനം ചെയ്തുവെന്നും താരം വെളിപ്പെടുത്തി.

ആ പ്രൊജക്റ്റ് പൂര്‍ത്തിയാക്കാന്‍ എനിക്ക് കഴിഞ്ഞതിന് റിലീസിന് മുമ്പ് തന്നെ ഞാന്‍ സ്വയം അഭിമാനിക്കുകയാണ്. എന്റെ കരിയറില്‍ ഇതുവരെ ഞാന്‍ ചെയ്തിട്ടുള്ളതില്‍ വച്ച് ഏറ്റവും സങ്കീര്‍ണ്ണവും വെല്ലുവിളികള്‍ നിറഞ്ഞതുമായ കഥാപാത്രമാണിതെന്നും ഞാന്‍ വിശ്വസിക്കുന്നു. അതിന്റെ വിധികര്‍ത്താവാകാന്‍ നിങ്ങളോട് പറയുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്