ഇനി രമ്യയെ, റീമയെ കൂടി, പെണ്‍മക്കളെ കൂടി തിരിച്ച് പിടിക്കണം, അമ്മക്ക് ക്ഷമിക്കാന്‍ പറ്റാത്ത മക്കളുണ്ടോ; മോഹന്‍ലാലിനെ അഭിനന്ദിച്ച് ഹരീഷ് പേരടി

ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട മോഹന്‍ലാലിനെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി. ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ…നിങ്ങളൊരു Complete actor മാത്രമല്ലാ.. മറിച്ച് ഒരു Complete മനുഷ്യനും കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് എന്നാണ് ഹരീഷ് പേരടി കുറിക്കുന്നത്.

ഷെയിന്‍ വിഷയത്തിലെ നിലപാട് നടിമാരുടെ കാര്യത്തിലും കാണിക്കണമെന്നും പോസ്റ്റിലുണ്ട്. ചെറിയ പിണക്കത്തില്‍ വിട്ടുപോയ രമ്യയെ, റീമയെ, ഗീതുവിനെ, ഭാവനയെ കൂടി തിരിച്ച് പിടിക്കണം എന്നാണ് അദ്ദേഹം കുറിയ്ക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ലാലേട്ടാ..ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ…നിങ്ങളൊരു Complete actor മാത്രമല്ലാ..മറിച്ച് ഒരു Complete മനുഷ്യനും കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്…ലാലേട്ടന്റെ ഈ നേതൃത്വം അമ്മയെ മുലപ്പാല്‍ ചോരാത്ത അമ്മയാക്കുന്നു…..നമുക്കിനി ചെറിയ പിണക്കത്തില്‍ വിട്ടുപോയ രമ്യയെ, റീമയെ, ഗീതുവിനെ, ഭാവനയെ അങ്ങിനെയുള്ള നമ്മുടെ പെണ്‍മക്കളെകൂടി തിരിച്ച് പിടിക്കണം…അമ്മക്ക് ക്ഷമിക്കാന്‍ പറ്റാത്ത മക്കളുണ്ടോ?…

Latest Stories

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും വിജയം കണ്ടു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍

ഇത് മലയാള സിനിമയുടെ അവസാനമാണെന്ന് വരെ പറഞ്ഞവരുണ്ട്, ഈ വർഷം ഇത്രയും വിജയ ചിത്രങ്ങളുള്ള മറ്റൊരു ഭാഷയുണ്ടോ: ടൊവിനോ തോമസ്

സ്ത്രീകള്‍ക്ക് ബലാത്സംഗ ഭീഷണി, പേരില്‍ മാത്രം 'ഫാമിലി', കുടുംബത്തിന് കാണാനാകില്ല ഈ വിജയ് ദേവരകൊണ്ട ചിത്രം; ഒ.ടി.ടിയിലും ദുരന്തം

കഷ്ടകാലം കഴിഞ്ഞു; യെസ് ബാങ്ക് തിരിച്ചുവരവിന്റെ പാതയില്‍; ലാഭത്തില്‍ വന്‍ വളര്‍ച്ച; ഓഹരികളില്‍ കാളകള്‍ ഇറങ്ങി; കുതിപ്പ് തുടരുമെന്ന് അനലിസ്റ്റുകള്‍

എൻഡിഎ സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു; അശ്ലീല വീഡിയോ ആരോപണത്തിന് പിന്നാലെ പീഡന പരാതിയുമായി വീട്ടുജോലിക്കാരി

പൂര്‍ണ്ണനഗ്നനായി ഞാന്‍ ഓടി, ആദ്യം ഷോര്‍ട്‌സ് ധരിച്ചിരുന്നു പക്ഷെ അത് ഊരിപ്പോയി.. ഭയങ്കര നാണക്കേട് ആയിരുന്നു: ആമിര്‍ ഖാന്‍

സിപിഎം ഓഫീസില്‍ പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍

ഫോമിലുള്ള ഋഷഭ് പന്തല്ല പകരം അയാൾ ലോകകപ്പ് ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ, ബിസിസിഐയുടെ അപ്രതീക്ഷിത നീക്കം ഇങ്ങനെ; റിപ്പോർട്ടുകൾ

'രോഹിത്തിനു ശേഷം അവന്‍ നായകനാകട്ടെ'; ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ച് റെയ്‌ന