'താൻ ആദ്യം ഒരു സ്ത്രീയോട് എങ്കിലും മര്യാദ കാണിക്ക്' അമ്മയോടൊപ്പമുള്ള പോസ്റ്റിനു കമന്റ്; തൽക്കാലം സ്വന്തം കാര്യം നോക്കെന്ന് മറുപടി നൽകി ഗോപി സുന്ദർ

അമ്മയോടൊപ്പമുള്ള ഫോട്ടോയ്ക്ക് കമന്റിട്ടയാൾക്ക് ചുട്ട മറുപടി നൽകി സംഗീത സംവിധായകൻ ഗോപി സുന്ദർ. അമ്മ ലവ് എന്ന അടികുറിപ്പോടെ പങ്കുവച്ച ചിത്രത്തിന് താഴെയാണ് ‘ഈ അമ്മയോട് എന്തെങ്കിലും ബഹുമാനം തോന്നണമെങ്കിൽ താൻ ആദ്യം ഒരു സ്ത്രീയോട് എങ്കിലും മര്യാദ കാണിക്ക്’ എന്ന കമന്റ് ഒരാൾ രേഖപ്പെടുത്തിയത്.

കമന്റിന് ‘തൽക്കാലം നിങ്ങൾ സ്വന്തം കാര്യം നോക്ക്. നിങ്ങൾ നിങ്ങളുടെ മര്യാദ കാണിക്ക്. ആരും നിങ്ങളോട് വിഷമം പറയാനോ രക്ഷിക്കാനോ സമാധാനിപ്പിക്കാനോ പറഞ്ഞിട്ടില്ലാത്ത പക്ഷം മര്യാദയെ കുറിച്ച് അതും മറ്റൊരാളുടെ മര്യാദയെ കുറിച്ച് എന്തിനാണ് വെറുതെ ജഡ്ജ് ചെയ്യുന്നത് ?’ എന്ന് ഗോപി സുന്ദർ മറുപടി നൽകുകയും ചെയ്തു.


‘ഒരു ജീവിതം. അത് മനോഹരമാണ്. നിങ്ങൾക്കായി ജീവിക്കുക’ എന്ന് കുറിച്ച് മറ്റൊരു പോസ്റ്റും ​ഗോപി സുന്ദർ പങ്കുവച്ചിരുന്നു. ഇതിന് താഴെ ‘ഇപ്പോ അമൃത നിന്റെ ഭാര്യ അല്ലെ’ എന്ന കമന്റും വന്നു. നന്മ മാത്രം എന്ന അക്കൗണ്ടിൽ നിന്നുള്ള കമന്റായിരുന്നു ഇത്. ‘നിനക്ക് നന്മ മാത്രം പോരല്ലേ’ എന്നാണ് ​ഗോപി സുന്ദർ ഇതിന് മറുപടി നൽകിയത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റുകള്‍ക്കും താഴെ പരിഹാസ കമന്റുകൾ, വിമർശനങ്ങൾ താരത്തിന് നേരിടേണ്ടി വരാറുണ്ട്. മോശം കമന്റുകൾക്ക് ഗോപി സുന്ദർ മറുപടി നൽകാറുമുണ്ട്.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം