ഇരുപത്തൊന്നു ദിവസം വരെ ലാലിന് സെറ്റില്‍ വെറുതെ നോക്കിനില്‍ക്കേണ്ടി വന്നു, അത് വിധി മോഹന്‍ലാലിന് നല്‍കിയ സഹായം, ;   ഫാസില്‍

മോഹന്‍ലാലിന്റെ ആദ്യസിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളെ കുറിച്ച് മനസ്സ് തുറന്ന് മലയാളത്തിന്റെ സംവിധായകന്‍ ഫാസില്‍.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ മുതല്‍ ലാലിന് ഷൂട്ട് ഉണ്ടായിരുന്നില്ലെന്നും ഇരുപത്തൊന്നു ദിവസം വരെ ലാലിന് സെറ്റില്‍ വെറുതെ നോക്കി നില്‍ക്കേണ്ടി വന്നെന്നുമാണ് ഫാസില്‍ പറയുന്നത്.

അത്രയും ദിവസം ലാല്‍ ഷൂട്ടിംഗ് കണ്ട് കണ്ട് തഴമ്പിക്കുകയായിരുന്നെന്നും അവസാനം എങ്ങനെയെങ്കിലും എനിക്കൊന്ന് അഭിനയിച്ചാല്‍ മതി, എന്റെയൊരു ഷോട്ട് എടുത്താല്‍ മതിയെന്ന ചിന്തയിലേക്ക് ലാല്‍ വന്നുവെന്നും ഫാസില്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഉല്‍ക്കടമായ ആ ആഗ്രഹം ലാലിന്റെ മനസ്സില്‍ വന്ന് തിങ്ങുമ്പോഴാണ് ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. ഞാനിതിന് വേണ്ടി ജനിച്ചവനാണെന്നത്ര അനായാസേനയാണ് ലാല്‍ ആ കഥാപാത്രത്തെ ഡെലിവര്‍ ചെയ്തത്. വളരെ ഫ്‌ളക്‌സിബിള്‍ ആയിരുന്നു. പില്‍ക്കാലത്ത് മോഹന്‍ലാലിനെ ഏറ്റവും ഹെല്‍പ് ചെയ്തത് ആ ഈസിനെസും ഫ്‌ളക്‌സിബിലിറ്റിയുമാണ്.

ഒരുപക്ഷേ ആദ്യദിനങ്ങളില്‍ തന്നെ ആ രംഗങ്ങള്‍ എടുത്തിരുന്നെങ്കില്‍ ഒരു അങ്കലാപ്പും സങ്കോചവുമൊക്കെ ലാലിന് ഉണ്ടായേനെ. സഭാകമ്പമൊക്കെ വന്ന് ചിലപ്പോള്‍ വഴിമാറിപ്പോകാനും ഇടയാക്കിയേനെ. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ലാല്‍ അങ്ങ് പാകപ്പെട്ടിരുന്നു. അത് വിധി മോഹന്‍ലാലിന് നല്‍കിയ സഹായമാണ്.

ലാല്‍ ചെയ്യുന്നതൊക്കെ ഓക്കെയാണല്ലോ, ഓക്കെയാണല്ലോയെന്ന് എനിക്കങ്ങ് തോന്നിത്തുടങ്ങി. ലാലിനെ ഇന്റര്‍വ്യൂ ചെയ്യുന്ന സമയത്ത് ആദ്യ ഡയലോഗ് പറയുന്നതൊക്കെ ചെയ്യിച്ചിട്ടുണ്ട്. ഹലോ മിസ്റ്റര്‍ പ്രേം കൃഷ്ണന്‍ എന്ന് തുടങ്ങുന്ന ആ ഡയലോഗ് പറയിപ്പിച്ചിട്ടുണ്ട്. അതേ ഡയലോഗാണല്ലോ പറയേണ്ടത്. ഷൂട്ടില്‍ ലാല്‍ കറക്ടായി ചെയ്യാന്‍ തുടങ്ങി. ഒരു ഷോട്ടു പോലും റീടേക്ക് വേണ്ടി വന്നില്ല. അത്ര ഭംഗിയായാണ് ചെയ്തു കൊണ്ടിരുന്നത്. അന്നും ലാല്‍ ടാലന്റഡാണ്. ജന്മസിദ്ധി കൊണ്ടുണ്ടായ ടാലന്റാണത്. അത്ര പെര്‍ഫക്ടായിരുന്നു ലാലിന്റെ അഭിനയം. ആ തുടക്കക്കാരനായ ലാലിനെയാണ് ഇന്നും നമ്മള്‍ മലയാളികള്‍ സ്‌ക്രീനില്‍ കാണുന്നത്, ഫാസില്‍ പറഞ്ഞു.

Latest Stories

പാക്കിസ്ഥാനെ പിന്തുണച്ച തുര്‍ക്കിക്ക് താക്കീത്; 24 വര്‍ഷത്തിനു ശേഷം ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി സൈപ്രസില്‍; മോദിക്കൊപ്പം നൂറോളം ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘവും

അമേരിക്കയെ ആക്രമിച്ചാല്‍ ഇതുവരെ കാണാത്ത രീതിയിലുള്ള തിരിച്ചടി ഉണ്ടാകും; സൈന്യത്തിന്റെ മുഴുവന്‍ ശക്തിയും കരുത്തും ഉപയോഗിക്കും; ഇറാന് താക്കീതുമായി ട്രംപ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരണം; അതിനുള്ള അവസരമാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് പ്രിയങ്ക ഗാന്ധി

യുഎസിലേക്ക് ഇനി എളുപ്പത്തില്‍ പറക്കാനാവില്ല; 36 രാജ്യങ്ങള്‍ക്ക് യാത്രാവിലക്കുമായി ഡൊണാള്‍ഡ് ട്രംപ്

ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം

പുനൈയിലെ വിനോദ സഞ്ചാരകേന്ദ്രത്തില്‍ പാലം തകര്‍ന്നുവീണു; ആറ് മരണം, 20ല്‍ ഏറെ പേര്‍ ഒഴുക്കില്‍പ്പെട്ടു

'അല്‍പം കൂടി വൈകിയിരുന്നെങ്കിൽ കൊലപാതകിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നു, വനത്തിനുള്ളിൽ നടക്കുന്ന മരണങ്ങളെല്ലാം വനംവകുപ്പിന്‍റെ പേരിലാക്കുന്നു'; എ കെ ശശീന്ദ്രൻ

മിഡില്‍ ഈസ്റ്റിന്റെ ഗതി നിയന്ത്രിക്കുന്ന യുദ്ധമുഖം; ചങ്ങാത്തം പിന്നീട് ശത്രുത, ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷ ചരിത്രം

വക്കീല്‍ നോട്ടീസൊക്കെ അയച്ചോട്ടെ; പ്രതിഷേധത്തില്‍ പങ്കെടുക്കാതിരുന്നത് ജമാ അത്തെ ഇസ്ലാമി മാത്രം; പറഞ്ഞത് ഇപ്പോഴും ആവര്‍ത്തിക്കുന്നുവെന്ന് എംവി ഗോവിന്ദന്‍