ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റി, ഇനി അതിനെ കുറിച്ച് സംസാരിക്കാൻ താത്പര്യമില്ല: ഫഹദ് ഫാസിൽ

അല്ലു അർജുൻ നായകനായ പുഷ്പ ആദ്യ ഭാ​ഗത്തിൽ വില്ലൻ റോളിൽ ശ്രദ്ധേയ പ്രകടനമായിരുന്നു ഫഹദ് ഫാസിൽ കാഴ്ചവച്ചത്. ചിത്രത്തിൽ ഭൻവർ സിങ് ശെഖാവത്ത് എന്ന നെഗറ്റീവ് റോൾ ചെയ്ത് നടൻ കയ്യടി നേടി. എന്നാൽ സിനിമയുടെ രണ്ടാം ഭാ​ഗത്തിൽ നടന്റെ കഥാപാത്രം നിരാശപ്പെടുത്തുകയായിരുന്നു. ആദ്യ ഭാ​ഗത്തിൽ ഫഹദിന്റെ പ്രകടനം ഉണ്ടാക്കിയ ഓളം രണ്ടാം ഭാ​ഗത്തിൽ കിട്ടിയില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. പുഷ്പയുടെ രണ്ടാം ഭാഗത്തിൽ നടനെ കോമാളിയാക്കി എന്നായിരുന്നു പ്രധാന വിമർശനം. ഇതേകുറിച്ച് സിനിമയുടെ പേരെടുത്ത് പറയാതെ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസുതുറന്നിരിക്കുകയാണ് ഫഹദ്.

ആ സിനിമയുടെ കാര്യത്തിൽ തനിക്ക് തെറ്റുപറ്റിയെന്നാണ് ഫഹദ് അഭിമുഖത്തിൽ പറഞ്ഞത്. “കഥാപാത്രത്തിന്റെ ധാർമിക വശം എനിക്ക് പ്രധാനപ്പെട്ടതാണ്. ഇവർ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്ന് പരിശോധിക്കും. എന്നാൽ കഴിഞ്ഞ വർഷം വന്ന ഒരു സിനിമയുടെ കാര്യത്തിൽ ഞാൻ പരാജയപ്പെട്ടു. എനിക്ക് ആ സിനിമയെ പറ്റി സംസാരിക്കണമെന്നില്ല. കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിലല്ലെങ്കിൽ പിന്നെ അത് വിട്ടേക്കണം. കിട്ടിയ പാഠം ഉൾക്കൊണ്ട് അങ്ങ് പോകണം”, ഫഹദ് പറഞ്ഞു.

ഫഹദിന്റെ കരിയറിലെ ആദ്യ തെലുങ്ക് ചിത്രം കൂടിയായിരുന്നു പുഷ്പ. സിനിമയുടെ രണ്ട് ഭാ​ഗങ്ങളും തിയേറ്ററുകളിൽ നിന്ന് വലിയ വിജയമാണ് നേടിയത്. പാൻ ഇന്ത്യൻ ചിത്രമായ പുഷ്പ സീരീസ് സുകുമാറാണ് സംവിധാനം ചെയ്തത്. രാഷ്മിക മന്ദാന ചിത്രത്തിൽ നായികയായി എത്തി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി