'ബാഴ്‌സലോണയിൽ ഊബർ ടാക്‌സി ഓടിച്ച് ജീവിക്കണം'; റിട്ടയർമെന്റ് പ്ലാനിൽ മാറ്റമില്ലെന്ന് പറഞ്ഞ് ഫഹദ് ഫാസിൽ

സിനിമയിൽ ആളുകൾക്ക് തന്നെ മടുത്തു കഴിയുമ്പോൾ ബാഴ്സലോണയിൽ ഊബർ ടാക്സി ഡ്രൈവറാകാനുളള ആ​​ഗ്രഹം ഇപ്പോഴും മനസിലുണ്ടെന്ന് വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. സിനിമയിൽ നിന്നും വിരമിച്ച ശേഷം തനിക്ക് ബാഴ്‌സലോണയിൽ ഊബർ ടാക്‌സി ഡ്രൈവറായി ജീവിക്കണമെന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരഭിമുഖത്തിലും ഫഹദ് പറഞ്ഞിരുന്നു. അഞ്ച് വർഷങ്ങൾക്കിപ്പുറം ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ ആഗ്രഹം വീണ്ടും തുറന്നുപറയുകയായിരുന്നു നടൻ.

അന്ന് പറഞ്ഞ ആ​ഗ്രഹം ഇപ്പോഴും മനസിലുണ്ടോ എന്ന് അവതാരക ചോദിച്ചപ്പോഴാണ് ഫഹദ് ഇതേകുറിച്ച് മനസുതുറന്നത്. തീർച്ചയായും  അത് ഇപ്പോഴുമുണ്ടെന്നായിരുന്നു നടന്റെ മറുപടി. ‘കുറച്ച് മാസങ്ങൾക്ക് മുമ്പ് താനും നസ്രിയയും ബാഴ്‌സലോണയിൽ പോയിരുന്നു. ഞാൻ ഇപ്പോഴും അതേക്കുറിച്ച് ചിന്തിക്കാറുണ്ട്. പക്ഷെ ആളുകൾക്ക് എന്നെ പൂർണമായും മതിയായാൽ മാത്രമേ അത് സംഭവിക്കുകയുള്ളൂ’, ഫഹദ് പറയുന്നു.

‘തമാശ മാറ്റിവച്ചാൽ, ആളുകളെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു കൊണ്ടു പോകുന്നത് മനോഹരമായൊരു കാര്യമായിട്ടാണ് തോന്നിയിട്ടുള്ളത്. ഒരാളുടെ ലക്ഷ്യത്തിനെങ്കിലും സാക്ഷ്യം വഹിക്കാനാകുമല്ലോ. അവസരം കിട്ടുമ്പോഴെല്ലാം ഞാൻ ഡ്രൈവ് ചെയ്യാറുണ്ട്. അവിടേയും ഇവിടേയും എവിടേയും. അവസരം കിട്ടുമ്പോഴൊക്കെ ഞാൻ വണ്ടിയെടുക്കും. ഞാൻ ഇപ്പോഴും ഒരുപാട് ആസ്വദിക്കുന്ന കാര്യമാണത്. എനിക്ക് വേണ്ടി മാത്രമുള്ള എന്റെ സമയമാണത്. ഡ്രൈവ് ചെയ്യുമ്പോൾ നന്നായി ചിന്തിക്കാനാകും’, ഫഹദ് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി