എന്നെ മോഹിപ്പിക്കുന്ന വേഷത്തിനായാണ് കാത്തിരിക്കുന്നത്... മോഹന്‍ലാല്‍ ഇപ്പോഴും എന്റെ ചേട്ടച്ഛന്‍: വിന്ദുജ

മോഹന്‍ലാലിനെ നേരില്‍ കാണുമ്പോഴും ഫോണില്‍ സംസാരിക്കുമ്പോഴുമൊക്കെ ‘ചേട്ടച്ഛന്‍’ എന്നാണ് വിളിക്കാറുള്ളതെന്ന് നടി വിന്ദുജ മേനോന്‍. പി. ബാലചന്ദ്രമേനോന്റെ തിരിക്കഥയില്‍ ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ‘പവിത്രം’ ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരാണ് ചേട്ടച്ഛന്‍.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഇളയ സഹോദരിയായാണ് വിന്ദുജ വേഷമിട്ടത്. ചിത്രത്തില്‍ മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിന്ദുജ ചേട്ടച്ഛന്‍ എന്നാണ് മോഹന്‍ലാലിനെ വിളിക്കുന്നത്. അതേ വിളി താന്‍ പിന്തുടരുകയാണ് എന്നാണ് വിന്ദുജ പറയുന്നത്. പിന്നീട് അതുപോലെ നല്ല സിനിമ തനിക്ക് വന്നിട്ടില്ലെന്നും വിന്ദുജ പറയുന്നു.

കാലഹരണപ്പെടാത്ത സിനിമയാണ് പവിത്രം. അതിനെ വെല്ലുന്നൊരു സിനിമ പിന്നീട് തന്നെ തേടി വന്നിട്ടില്ല. ഇപ്പോഴും നേരില്‍ കാണുന്നവര്‍ക്കൊക്കെയും താന്‍ പവിത്രത്തിലെ മീനാക്ഷിയാണ്. അപൂര്‍വം ചിലര്‍, സീരിയല്‍ കഥാപാത്രങ്ങളുടെ പേരു പറഞ്ഞു പരിചയപ്പെടുമ്പോള്‍ മനസില്‍ സന്തോഷിക്കാറുണ്ട്.

കോവിഡ് കാലത്ത് വീട്ടില്‍ കഴിഞ്ഞ 9 മാസങ്ങള്‍ക്കിടെ 12 സിനിമകളുടെ കഥകള്‍ കേട്ടു. അവയൊന്നും അഭിനയിക്കണമെന്ന തോന്നലുണ്ടാക്കിയില്ല. തനിക്കു വേണ്ടി കഥയെഴുതണം എന്നല്ല, കഥ കേള്‍ക്കുമ്പോള്‍ എന്നെ മോഹിപ്പിക്കുന്ന വേഷത്തിനായാണ് കാത്തിരിക്കുന്നത് എന്നാണ് വിന്ദുജ പറയുന്നത്.

നേരത്തെയും മോഹന്‍ലലാലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് വിന്ദുജ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് 27 വര്‍ഷത്തിന് ശേഷം മീനാക്ഷി, ചേട്ടച്ഛനെ കണ്ടുമുട്ടി. ഇത് അവിസ്മരണീയമായ മറ്റൊരു അനുഗ്രഹമാണ് എന്നായിരുന്നു വിന്ദുജ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ