എന്‍.എസ് മാധവന്‍ ആരോട് അനുവാദം വാങ്ങിയാണ് കഥയ്ക്ക് 'ഹിഗ്വിറ്റ' എന്ന പേരിട്ടത്?; വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വേണു

‘ഹിഗ്വിറ്റ’ എന്ന പേരിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വേണു. സിനിമയ്ക്ക് പേരിടാന്‍ എന്‍.എസ് മാധവന്റെ അനുമതി തേടാനുള്ള നിര്‍ദേശത്തിന് എതിരെയാണ് സംവിധായകന്റെ പ്രതികരണം. എന്‍.എസ് മാധവന്‍ അദ്ദേഹത്തിന്റെ കഥയ്ക്ക് ‘ഹിഗ്വിറ്റ’ എന്ന പേരിട്ടത് ആരോട് അനുവാദം വാങ്ങിയിട്ടണെന്ന് വേണു ചോദിക്കുന്നു.

എന്‍.എസ് മാധവന്‍ ആണ് ഹിഗ്വിറ്റയെന്ന പേരിന്റെ അതോറിറ്റി എന്ന നിലപാട് അംഗീകരിച്ച് നല്‍കാനാകില്ല. ഫിലിം ചേംബര്‍ എങ്ങനെയാണ് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമല്ല. ഫുട്‌ബോളിനെയും ഹിഗ്വിറ്റയെയും അറിയുന്ന എത്രയോ പേര്‍ ഈ കേരളത്തിലുണ്ട്. ഇത് ഒരു തരം കെട്ടിയേല്‍പ്പിക്കലാണ്.

ചിലര്‍ക്കാണ് ഇതിന്റെയെല്ലാം അവകാശമെന്ന രീതിയിലുള്ള കെട്ടിയേല്‍പ്പിക്കല്‍. എന്നാണ് ഇതിന്റെ കഥയെന്ന് എല്ലാം അന്വേഷിക്കൂ. മലയാളത്തില്‍ ഹിഗ്വിറ്റയുടെ പിതൃത്വാവകാശം എന്‍എസ് മാധവനാണോ എന്ന് ഫിലിം ചേംബറിനോടാണ് ചോദിക്കേണ്ടത് എന്നാണ് സംവിധായകന്‍ പറയുന്നത്.

തന്റെ ചെറുകഥയുടെ പേരാണ് അവകാശമില്ലാതെ സിനിമയ്ക്ക് ഉപയോഗിച്ചത് എന്ന് പറഞ്ഞ് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തതോടെയാണ് വിവാദം ഉണ്ടാകുന്നത്. ഇതിനെ തുടര്‍ന്ന് സിനിമയ്ക്ക് ഈ പേര് നല്‍കാന്‍ അനുവദിക്കില്ലെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി എന്ന് മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ ഡിസംബര്‍ 22ന് റിലീസിന് ഒരുങ്ങുന്ന തന്റെ ചിത്രത്തിന്റെ പേര് ഇനി മാറ്റില്ല എന്നാണ് സംവിധായകന്‍ ഹേമന്ത് ജി നായര്‍ പറയുന്നത്. ഫിലിം ചേംബറില്‍ മൂന്ന് വര്‍ഷം മുമ്പ് പേര് രജിസ്റ്റര്‍ ചെയ്തതാണ്. അതുകൊണ്ട് തന്നെ ഫിലിം ചേംബറിന്റെ നടപടിക്ക് എതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ