എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടും, രണ്ട് കോടി ചെലവിട്ടു, മൂന്ന് വര്‍ഷത്തേക്ക് ഒ.ടി.ടിയിലും ടിവിയിലും വരില്ല: ഭദ്രന്‍

ഫെബ്രുവരി 9ന് ‘സ്ഫടികം’ സിനിമ റീ റിലീസ് ചെയ്യുകയാണ്. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയും ദൈര്‍ഘ്യം കൂട്ടിയുമാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്. വീണ്ടും തിയേറ്ററില്‍ എത്തുന്ന സ്ഫടികം അടുത്ത വര്‍ഷത്തേക്ക് ഒ.ടി.ടിയില്‍ എത്തിക്കില്ല എന്നാണ് സംവിധായകന്‍ ഭദ്രന്‍ പറയുന്നത്.

എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. പുതിയ സ്ഫടികം വരുന്നത് ഏകദേശം രണ്ട് കോടി രൂപയോളം ചിലവിട്ടാണ്. സ്ഫടികം റിലോഡഡ് എല്ലാവരും അതിന്റെ പൂര്‍ണ തികവോടെ തിയേറ്ററില്‍ തന്നെ കാണണം.

മാത്രമല്ല മിനിമം മൂന്ന് വര്‍ഷത്തേക്ക് ഈ സിനിമയ്ക്ക് ഒ.ടി.ടി, സാറ്റലൈറ്റ് റിലീസ് ഉണ്ടാവില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാന്‍ കൂടുതല്‍ ഷോട്ടുകള്‍ സ്ഫടികത്തില്‍ ചേര്‍ത്തിട്ടുണ്ട്. എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയ സ്ഫടികമാണ് ഇനി കാണാന്‍ പോകുന്നത്.

അതിനായി എട്ട് ദിവസത്തോളം ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാതെ ഷൂട്ടിംഗ് തന്റെ മേല്‍നോട്ടത്തില്‍ നടത്തി എന്നാണ് ഭദ്രന്‍ മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 1995ലെ ബോക്സോഫീസില്‍ എട്ട് കോടിയിലധികം കളക്ഷന്‍ നേടിയ സ്ഫടികം, ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ