ഇത് സിദ്ധാര്‍ത്ഥിന്റെ കരിയര്‍ ബെസ്റ്റ് വേഷം, ദിലീപ് പറയുന്നു

തമിഴ് നടന്‍ സിദ്ധാര്‍ത്ഥിന്റെ കമ്മാരസംഭവത്തിലെ വേഷത്തെ പ്രശംസിച്ച് നടന്‍ ദിലീപ്. സിദ്ധാര്‍ത്ഥിന്റെ രംഗ്‌ദേ ബസന്തി, ജിഗര്‍ദണ്ട തുടങ്ങിയ സിനിമകളിലെ വേഷങ്ങളെ നിഷ്പ്രഭമാക്കുന്നതായിരിക്കും വേഷമെന്ന് ദിലീപ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.

കമ്മാരസംഭവത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ അവതരിപ്പിച്ച് കൊണ്ടാണ് ദിലീപ് സിദ്ധാര്‍ത്ഥിനെക്കുറിച്ച് പറഞ്ഞത്.

ദിലീപ് എഴുതിയത് ഇങ്ങനെ

പ്രിയപ്പെട്ടവരെ, കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്കിനു നല്‍കിയ സ്വീകരണത്തിനു വാക്കുകള്‍ക്കതീതമായ നന്ദി,ഒപ്പം ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്കും നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.കമ്മാരസംഭവത്തിലെ ഒരു അതിപ്രധാന വേഷം ചെയ്യുന്നത് സിദ്ധാര്‍ത്ഥാണ് ഈ പോസ്റ്ററിലെ താരം ബോയ്‌സില്‍ തുടങ്ങി, രംഗ് ദേബസന്തിയിലും, ജിഗര്‍ത്താണ്ടയിലും സിദ്ധാര്‍ത്ഥിന്റെ വ്യത്യസ്തമുഖങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്, ഒരുപക്ഷെ അവയെ എല്ലാം നിഷ് പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേത് എന്റെ വളരെ നല്ല സുഹൃത്തായ് തീര്‍ന്ന സിദ്ധാര്‍ത്ഥിന്റെ ഈ പോസ്റ്റര്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു, അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങള്‍ക്ക് വെള്ളിത്തിരയില്‍ കാണാം.എല്ലാവര്‍ക്കും പൊങ്കല്‍ദിന ആശസകളോടെ,സ്വന്തം ദിലീപ്.

https://www.facebook.com/ActorDileep/posts/1465884230242008

Latest Stories

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്