ആദ്യമേ ബ്രഹ്‌മാസ്ത്രം ഇറക്കിയാല്‍ പിന്നെന്ത് പ്രയോഗിക്കും, ഔട്ടാകും എന്ന് തോന്നിയാല്‍ അന്ന് ഏറ്റവും മികച്ച സിനിമ ചെയ്യും: ധ്യാന്‍

മലയാള സിനിമയില്‍ നിന്നും താന്‍ എന്ന് ഔട്ട് കുമെന്ന് തോന്നുന്നുവോ അന്ന് ഏറ്റവും മികച്ച സിനിമ ചെയ്യുമെന്ന് ധ്യാന്‍ ശ്രീനിവാസന്‍. തട്ടുപൊളിപ്പന്‍ കളര്‍പടം ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ‘ലവ് ആക്ഷന്‍ ഡ്രാമ’ ചെയ്തത് എന്നാണ് ധ്യാന്‍ പറയുന്നത്.

എന്ന് മലയാള സിനിമയില്‍ നിന്ന് ഔട്ടാവും തോന്നുന്നുവോ അന്ന് തന്റെ ഏറ്റവും മികച്ച സിനിമ ചെയ്യുമ. ആദ്യമേ തന്നെ ബ്രഹ്‌മാസ്ത്രം ഇറക്കിയാന്‍ പിന്നെന്ത് പ്രയോഗിക്കും. ചിലര്‍ക്ക് ആദ്യ സിനിമ പിന്നീടെപ്പോഴെങ്കിലും കണ്ടിട്ട് അയ്യേ എന്ന് തോന്നും. പക്ഷേ തനിക്കങ്ങനെ തോന്നിയിട്ടില്ല.

അതൊരു ഭാഗ്യമാണ്. പക്ഷേ തിരയ്ക്ക് ശേഷം വന്ന തന്റെ ചില സിനിമകള്‍ കണ്ടിട്ട് അയ്യേ എന്ന് തോന്നിയിട്ടുണ്ട്. തിരയുടെ പിന്നില്‍ പണി അറിയാവുന്ന ഒരു സംവിധായകനുണ്ടായിരുന്നു. തട്ടുപൊളിപ്പന്‍ കളര്‍പടം ചെയ്യണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ലവ് ആക്ഷന്‍ ഡ്രാമ ചെയ്യുന്നത്.

പുതുതായി സംവിധാനം ചെയ്യാന്‍ തുടങ്ങുന്ന സിനിമ ഏകദേശം തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. റൊമാന്റിക് കോമഡിയാണ്. ലവ് ആക്ഷന്‍ ഡ്രാമ പോലെ ആയിരിക്കില്ല. കപ്യാര് 2 എഴുതുന്നുണ്ട്. പിന്നെ മഞ്ജു ചേച്ചിക്ക് വേണ്ടി എഴുതിയ ഒരു പടമുണ്ട്. അത് അടുത്ത വര്‍ഷം ഷൂട്ട് തുടങ്ങും.

ചില കമ്മിറ്റ്മെന്റുകള്‍ ഉണ്ട്. അതു തീര്‍ത്താല്‍ ഇപ്പറഞ്ഞതൊക്കെ തുടങ്ങും എന്നാണ് ധ്യാന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ‘ഖാലി പഴ്‌സ് ബില്യണേഴ്‌സ്’ എന്ന സിനിമയാണ് ഇപ്പോള്‍ ധ്യാനിന്റെതായി പുറത്തു വന്നിരിക്കുന്നത്. ചിത്രം വലിയ പ്രതികരണങ്ങളൊന്നും നേടിയിട്ടില്ല.

Latest Stories

ജലനിരപ്പ് ഉയരുന്നു, സംസ്ഥാനത്തെ എട്ട് ഡാമുകളിൽ റെഡ് അലർട്ട്; 16 ഡാമുകളുടെ ഷട്ടറുകൾ തുറന്നു

സ്‌പോര്‍ട്‌സ് ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായി സൂര്യകുമാർ യാദവ്, സുഖം പ്രാപിച്ചുവരികയാണെന്ന് അറിയിച്ച് താരം

'ഇത് ഒരു തുടക്കം മാത്രം...' രശ്‌മികയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ കണ്ട് ഞെട്ടി ആരാധകർ!

'നിലമ്പൂരിലെ യുഡിഎഫ് വിജയത്തിന്റെ മാറ്റ് ആർക്കും കുറയ്ക്കാനാവില്ല'; കൂടുതൽ മാറ്റുള്ള വിജയം 2026ൽ സമ്മാനിക്കുമെന്ന് ഷാഫി പറമ്പിൽ

'സിന്ധു നദിയിലെ വെള്ളം എങ്ങോട്ടും പോവില്ല'; യുദ്ധ ഭീഷണി മുഴക്കിയ ബിലാവല്‍ ഭൂട്ടോയ്ക്ക് അതേ നാണയത്തില്‍ മറുപടിയുമായി കേന്ദ്രജലശക്തി മന്ത്രി

ആർച്ചറിനൊപ്പം ഇം​ഗ്ലണ്ട് ടീമിൽ ഈ സ്റ്റാർ പേസറും തിരിച്ചെത്തും, സൂചന നൽകി താരം, ഇനി കളി വേറെ ലെവൽ

'ബിജെപിക്ക് അത് മായ്ക്കാൻ കഴിയില്ല'; ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ ഭരണഘടന വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ്

'നിലമ്പൂരിൽ ജയിച്ചത് കൊണ്ട് കേരളം ഭരിക്കാനാവില്ല, ജയിച്ചത് കോൺഗ്രസല്ല ജമാഅത്തെ ഇസ്ലാമി'; രാജീവ് ചന്ദ്രശേഖർ

ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം താഴ്ന്ന നിലയില്‍; സ്വന്തം നാടിനെയും തൊഴില്‍ മേഖലയെയും സംരക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ വര്‍ഗീയതയ്‌ക്കെതിരെ ഒറ്റക്കെട്ടായി ഇറങ്ങണമെന്ന് മുഖ്യമന്ത്രി

തമിഴകത്തെ പിടിച്ചുയർത്താൻ ഇനിയുള്ളത് 'കൂലി', മറികടക്കേണ്ടത് എമ്പുരാനെ!