43 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെങ്കില്‍ അതിനുള്ള മീന്‍ പരാതിക്കാരന് നല്‍കിയിട്ടുണ്ട്: ധര്‍മജന്‍ ബോള്‍ഗാട്ടി

തനിക്കെതിരെയുയര്‍ന്ന തട്ടിപ്പ് കേസില്‍ പ്രതികരണവുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 43 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്നും അതിന്റെ പേരില്‍ ഗഡുക്കളായി പണം വാങ്ങിയെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. എന്നാല്‍ വാക്ക് നല്‍കിയത് പ്രകാരം ധര്‍മജന്‍ മത്സ്യം എത്തിച്ചില്ലെന്നും ഒടുവില്‍ കബളിക്കപ്പെട്ടതായി മനസ്സിലായെന്നും ഇയാള്‍ പരാതിയില്‍ പറഞ്ഞിരുന്നു. താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും 43 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെങ്കില്‍ അതിനുള്ള മീന്‍ പരാതിക്കാരന് നല്‍കിയിട്ടുണ്ടെന്ന് ധര്‍മജന്‍ പറഞ്ഞു.

താന്‍ ആരെയും പണംവാങ്ങി വഞ്ചിച്ചിട്ടില്ലെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. തനിക്കെതിരേയുള്ളത് വ്യാജ പരാതിയാണ്. ഇതുവരെ ഒരാളുടെയെങ്കിലും കൈയില്‍നിന്ന് പണം വാങ്ങിയതിന്റെ തെളിവോ ചെക്കോ എന്തെങ്കിലുമുണ്ടെങ്കില്‍ തെളിവുസഹിതം കാണിക്കാന്‍ തയ്യാറാകണം.

ആര്‍ക്കും അഞ്ചുരൂപ പോലും താന്‍ നല്‍കാനില്ല. 43 ലക്ഷം രൂപ സ്ഥാപനത്തിന് പരാതിക്കാരന്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതിനുള്ള മീന്‍ പരാതിക്കാരന്‍ വാങ്ങിയിട്ടുണ്ട്. അതിനുള്ള തെളിവുകള്‍ കൈവശമുണ്ട്. ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ പാര്‍ട്ണര്‍മാരില്‍ 11-ാമത്തെ ആളാണ് ഞാന്‍. പക്ഷേ, പരാതിവന്നപ്പോള്‍ താന്‍ ഒന്നാം പ്രതിയായതെങ്ങനെയെന്ന് അറിയില്ലെന്നും ധര്‍മജന്‍ പറഞ്ഞു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍