സിനിമ എന്റെ ആത്മാവിന്റെ സ്പന്ദനം, ഈ പുരസ്കാരം എന്നെ കൂടുതൽ ഉത്തരവാദിത്തമുള്ളവനും കൃതജ്ഞതയുള്ളവനുമാക്കുന്നു: മോഹൻലാൽ

ത​ന്‍റെ ഹൃ​ദ​യ​സ്പ​ന്ദ​ന​മാ​ണ് സി​നി​മ​യെ​ന്നും ല​ഭി​ച്ച പു​ര​സ്കാ​രം സി​നി​മാ മേ​ഖ​ല​യ്ക്കാ​കെ​യു​ള്ള​താ​ണെ​ന്നും ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. ദാ​ദാ സാ​ഹി​ബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ര​സ്കാ​രം മ​ല​യാ​ള സി​നി​മ​യ്ക്കും പ്രേ​ക്ഷ​ക​ർ​ക്കും സ​മ​ർ​പ്പി​ക്കു​ക​യാ​ണെന്നും ഈ പുരസ്കാരം തന്നെ കൂടുതൽ ഉത്തരവാദിത്തമുള്ളവനും കൃതജ്ഞതയുള്ളവനുമാക്കുന്നു എന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

മലയാളം സിനിമയെ പ്രതിനിധീകരിക്കുന്ന ഒരാളെന്ന നിലയിലും ഈ പുരസ്കാരം സ്വീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നിലയിലും കേരളത്തിൽ നിന്ന് ഈ പുരസ്കാരം കരസ്ഥമാക്കുന്ന രണ്ടാമത്തെ വ്യക്തി എന്ന നിലയിലും ഏറെ സന്തോഷമുണ്ട്. ഈ നിമിഷം എന്റേതു മാത്രമല്ല, ഇത് മുഴുവൻ മലയാള സിനിമയ്ക്കു കൂടി അവകാശപ്പെട്ടതാണ്. മലയാള സിനിമാ വ്യവസായത്തിന്റെ പാരമ്പര്യത്തിനും ക്രിയാത്മകതയ്ക്കും പ്രതിരോധത്തിനും ലഭിക്കുന്ന ആദരവായാണ് ഞാനീ പുരസ്കാരത്തെ കാണുന്നത്.

ഈ പുരസ്കാരം എന്നെ കൂടുതൽ ഉത്തരവാദിത്തമുള്ളവനും കൃതജ്ഞതയുള്ളവനുമാക്കുന്നു. എനിക്കു മുൻപേ പോയവരും എനിക്കൊപ്പം നടക്കുന്നവരുമായ മലയാള സിനിമയിലെ എല്ലാ പ്രതിഭകൾക്കും ഞാനീ പുരസ്കാരം സമർപ്പിക്കുന്നു. അതോടൊപ്പം ഞങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന മലയാളികളായ പ്രേക്ഷകർക്കും ഈ പുരസ്കാരം സമർപ്പിക്കുന്നു.

ഈ പുരസ്കാരം എന്നെ കൂടുതൽ കരുത്തനും ഉത്തരവാദിത്തമുള്ളവനുമാക്കുകയാണ്. വർധിച്ച ആത്മവീര്യത്തോടെ സിനിമയ്ക്കൊപ്പമുള്ള എന്റെ യാത്ര തുടരും. കാരണം, എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ- മോഹൻലാൽ പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ