ആ ഭീകരത ഒറ്റ സീനില്‍ രാജീവ് രവി വിവരിക്കുന്നുണ്ട്, അതാണ് സത്യവും; കുറ്റവും ശിക്ഷയും സിനിമയെ കുറിച്ച് ബിനീഷ് കോടിയേരി

രാജീവ് രവി ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത ചിത്രം കുറ്റവും ശിക്ഷയും തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബിനീഷ് കോടിയേരി. രാജ്യത്തെ ന്യൂനപക്ഷത്തിന് അവരുടെ ജീവിതം എത്രത്തോളം ഭയാനകമാകുന്നുണ്ട് എന്ന് ചിത്രം വരച്ചു കാട്ടുന്നു. അത് തന്നെയാണ് ചിലരെ അലോസരപ്പെടുത്തുന്നത് എന്ന് ബിനീഷ് പറയുന്നു.

ബിനീഷ് കോടിയേരിയുടെ വാക്കുകള്‍:

കാലത്തോട് നിരന്തരം കലഹിക്കുന്നവന്‍ ആണ് കലാകാരന്‍, കാലത്തോട് മാത്രമല്ല അനീതിയോടും. അതുകൊണ്ട് തന്നെ മനുഷ്യനെ മനുഷ്യനായി കാണുന്ന അങ്ങനെ ഉള്ള ഒരാള്‍ സിനിമ, എഴുത്ത്, വായന എന്നിങ്ങനെ സകലമേഖലകളും ഇടപെടുമ്പോള്‍ അത് രാഷ്ട്രീയ പ്രവര്‍ത്തനം ആയി മാറുകയാണ്, രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് താന്‍ ഇടപെടുന്ന മേഖലയിലൂടെ വര്‍ത്തമാന കാലഘട്ടത്തിന്റെ സാമൂഹ്യ അവസ്ഥ എന്നത് എന്ത് എന്ന് പറഞ്ഞു പോകുന്നവനായിരിക്കും, അത് കൊണ്ട് തന്നെയാണ് വര്‍ഗീയ ഫാസിസത്തിന് എതിരെ രാഷ്ട്രീയ ബോധം ഉള്ള കലാകാരന്മാര്‍ നിരന്തരം കലാപം നടത്തുന്നതും. സഖാവ് രാജീവ് രവി ഒരു ചിത്രം പുറത്തിറക്കുമ്പോള്‍ അതില്‍ തീര്‍ച്ചയായും കാവി ഭീകരതയുടെ ആഴം നമ്മുടെ സമൂഹത്തില്‍ എത്രത്തോളം ആഴത്തില്‍ പതിഞ്ഞിരിക്കുന്നു എന്ന് പറയാതെ പോകില്ലല്ലോ.

ഉത്തരേന്ത്യയിലെ ന്യൂനപക്ഷക്കാരന്റെ ജീവിതം എത്രത്തോളം ഭയാനകമാണെന്ന് കുറ്റവും ശിക്ഷയും എന്ന സിനിമയിലെ ഒറ്റ സീനില്‍ രാജീവ് രവി വിവരിക്കുന്നുണ്ട്, അതാണ് സത്യവും . അത് കൊണ്ട് തന്നെ ആ ചിത്രം പലരെയും അലോസരപ്പെടുത്തും. അതുകൊണ്ട് തന്നെ വളരെ നിശ്ശബദ്ധമായെങ്കിലും ഇത്തരത്തിലുള്ള സിനിമകളെ ഇല്ലായ്മ ചെയ്യുവാനുള്ള തീവ്ര ശ്രമങ്ങളും നടക്കുന്നു. ഇന്നിന്റെ ഇന്ത്യ ഞങ്ങള്‍ പറയുന്നതുപേയാണ് അതിനപ്പുറത്തേക്കുള്ള ഒന്നും നിങ്ങള്‍ അറിയുവാനോ പറയുവാനോ പാടില്ല, ഞങ്ങള്‍ വരച്ചുകാട്ടുന്ന ഇന്ത്യയിലൂടെ നിങ്ങളൊക്കെ നടന്നാല്‍ മതി എന്ന തിട്ടൂരമാണ് ഇത്തരത്തിലെ സംഘടിത ശ്രമങ്ങളിലൂടെ നടത്തുന്നത്.

ന്യൂനപക്ഷത്തെ ചേര്‍ത്തു നിര്‍ത്തേണ്ടത് അല്ലെങ്കില്‍ അവരോടുള്ള നിലപാടുകള്‍ എടുക്കേണ്ടത് ന്യൂനപക്ഷ വര്‍ഗ്ഗീയത മുറുകെ പിടിക്കുന്ന വിഭാഗങ്ങളുടെ ജല്പനങ്ങള്‍ കേട്ടല്ല . നല്ല ദീനി ബോധമുള്ള മുസ്ലിമുകള്‍ ഒരു തരത്തിലും തങ്ങളോട് ചേര്‍ത്തു നിര്‍ത്താത്തവരാണ് ഈ പറഞ്ഞ ന്യൂനപക്ഷ വര്‍ഗ്ഗീയ വാദികള്‍. പക്ഷെ ഈ മണ്ണ് , കേരളം മതേതരത്വത്തിന്റെ മണ്ണാണ്, കാവിവല്‍ക്കരണത്തിനു ശ്രമിക്കുന്നവരെ ആര്‍ജവത്തോടെ പരാജയപ്പെടുത്തിയ മണ്ണാണ് . ഈ നാടിനു രാജീവ് രവിയെ പോലെ ഉള്ള കലാകാരന്മാരെയും അവരുടെ സൃഷ്ടികളെയും ചേര്‍ത്തു പിടിയ്ക്കാനും സംരക്ഷിയ്ക്കാനും കൃത്യമായി അറിയാം എന്ന് ആവര്‍ത്തിച്ചു നമ്മള്‍ ബോധ്യപ്പെടുത്തി കൊടുത്തു കൊണ്ടേ ഇരിക്കും. എപ്പോഴും നമ്മള്‍ സ്വയം പറയേണ്ടുന്ന ഒന്ന് നിശ്ശബ്ദരായിരിക്കാന്‍ നമുക്കെന്തവകാശം എന്നാണ്.

Latest Stories

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി