മകളെ കെട്ടിച്ച് വിടുമ്പോള്‍ അച്ഛന്‍ മാറി നിന്ന് കരയില്ലേ? അതുപോലുള്ള സങ്കടമാണ് എനിക്ക് എന്റെ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍: ആസിഫ് അലി

ആസിഫ് അലിയും മംമ്തയും ഒന്നിച്ച മഹേഷും മാരുതിയും എന്ന സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ഇതിനോടകം തന്നെ ഈ ചിത്രത്തിലെ ഗാനങ്ങള്‍ വൈറലായിക്കഴിഞ്ഞു. . 1984 മോഡല്‍ മാരുതി 800 കാറും ഈ ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്.

ഇപ്പോഴിതാ ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വണ്ടിഭ്രാന്തിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ആസിഫ് അലി.

മംമ്തയോട് എനിക്ക് റെസ്‌പെക്ടുള്ള ഒരു കാര്യമുണ്ട്. പോര്‍ഷെ 911 മംമ്തയ്ക്കുണ്ട്. അത് വാങ്ങിയിട്ട് നിരന്തരം ഉപയോഗിക്കുന്ന സെലിബ്രിറ്റിയാണ് മംമ്ത. എന്റെ കൈയ്യിലുള്ള എല്ലാ കാറുകളും എനിക്ക് ഭയങ്കര ഇഷ്ടമാണ്. അത്യാവശ്യം സ്പീഡില്‍ വാഹനം ഓടിക്കുന്നയാളാണ് ഞാന്‍. പതിനെട്ട് വയസില്‍ ഞാന്‍ ലൈസെന്‍സ് എടുത്തു.’

‘മകളെ കെട്ടിച്ച് വിടുമ്പോള്‍ അച്ഛന്‍ മാറി നിന്ന് കരയില്ലേ? അതുപോലുള്ള സങ്കടമാണ് എനിക്ക് എന്റെ വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍. അതുകൊണ്ട് തന്നെ ഞാന്‍ വാങ്ങിയ വാഹനങ്ങള്‍ വില്‍ക്കാറില്ല. അദ്ദേഹം പറഞ്ഞു.

സേതുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റേയും വിഎസ്എല്‍ ഫിലിം ഹൗസിന്റേയും ബാനറില്‍ എത്തിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മണിയന്‍പിള്ള രാജുവാണ്.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹന്‍ദാസും ആസിഫ് അലിയും ഒന്നിച്ചുവെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

Latest Stories

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്

'ആ പെൺകുട്ടി വീട്ടിലേക്ക് ഓടി വന്ന ദിവസം പ്രതികളെ കൊന്നുകളയണമെന്നാണ് ആഗ്രഹിച്ചത്'; വല്ലാത്തൊരു സമാധാനക്കേടിലാണ്, വിധി വന്നശേഷം പെൺകുട്ടിയെ വിളിച്ചിട്ടില്ല; ലാൽ

തിരഞ്ഞെടുപ്പ് ദിവസം അടൂര്‍ പ്രകാശിന്റെ മലക്കം മറിച്ചില്‍, താന്‍ എന്നും അതിജീവിതയ്‌ക്കൊപ്പം; കെപിസിസി തള്ളിപ്പറഞ്ഞതോടെ ദിലീപ് പിന്തുണയില്‍ തിരുത്തല്‍

ആർ ശ്രീലേഖയുടെ 'പ്രീ പോൾ സർവേ' പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ