മംഗലശേരി നീലകണ്ഠനില്‍ നിന്നും കോശിയുടെ അപ്പനില്‍ നിന്നും ഇറങ്ങാന്‍ സാധിക്കാത്ത പരിമിതി ഇത്തരമൊരു മേളയില്‍ ഇറക്കരുത്: രഞ്ജിത്തിന് അരുണ്‍കുമാറിന്റെ മറുപടി

27-മത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങില്‍ വേദിയില്‍ തനിക്കെതിരെയുയര്‍ന്ന കൂവലില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രംഗത്ത് വന്നിരുന്നു. മമ്മൂട്ടി അഭിനയിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടും 100 ശതമാനം റിസര്‍വേഷന്‍ സംവിധാനത്തിന് എതിരെയുമായിരുന്നു ഡെലിഗേറ്റുകളുടെ പ്രതിഷേധം.

തുടര്‍ന്ന് സമാപന ചടങ്ങില്‍ രഞ്ജിത്ത് വേദിയിലെത്തിയപ്പോള്‍ കാണികള്‍ കൂവുകയായിരുന്നു. കുവല്‍ അല്ല, കുട്ടികളുടെ ഒരു ശബ്ദം എന്ന് മാത്രമെ താന്‍ കാണുന്നുള്ളു എന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു.

ഈ വിഷയത്തില്‍ രഞ്ജിത്ത് നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. ‘നീയൊരു കുട്ടിയാണ്’ എന്ന് മിസോജനിറ്റിക്കായി താങ്കളുടെ തിരക്കഥാ രീതിയില്‍ ആക്ഷേപിക്കാന്‍ നിങ്ങളാരാണ് ഹേ..? എന്ന് അരുണ്‍ കുമാര്‍ സംവിധായകന്‍ രഞ്ജിത്തിനോടായി ചോദിക്കുന്നു.

അരുണ്‍ കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

‘ആരാണ് ഹേ താങ്കളുടെ കുട്ടികള്‍? ജോലികൂലിയില്‍ ഒരു വിഹിതം പിടിച്ചു വച്ച് ദൂരം താണ്ടിയെത്തി സ്വന്തം ചിലവില്‍ സിനിമ കാണാനെത്തിയ നല്ല സിനിമാസ്വാദകരായ ഡെലിഗേറ്റുകളോ? ഇന്‍ഫാന്റലൈസേഷന്‍ നടത്തി ‘ നീയൊരു കുട്ടിയാണ് ‘ എന്ന് മിസോജനിറ്റിക്കായി താങ്കളുടെ തിരക്കഥാ രീതിയില്‍ ആക്ഷേപിക്കാന്‍ നിങ്ങളാരാണ് ഹേ..?

നല്ല നിലയില്‍ നടന്നു വന്ന മേളയിലെ വിമര്‍ശനങ്ങള്‍ കേള്‍ക്കാനും വിനീതമാകാനും കഴിയാത്തയാള്‍ കലാകാരനാകുന്നത് എങ്ങനെയാണ്? മംഗലശേരി നീലകണ്ഠനില്‍ നിന്നും കോശിയുടെ അപ്പനില്‍ നിന്നും ഇറങ്ങാന്‍ കഴിയാത്ത പരിമിതി ഇത്തരമൊരു മേളയില്‍ ഇറക്കരുത്. ആ കൂവല്‍ അപശബ്ദമല്ല , തിരിച്ചറിവുള്ള സമൂഹത്തിന്റെ താക്കീതാണ്’.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ