'മുസ്ലിമായി നിന്നാല്‍ ബി.ജെ.പിയില്‍ നിന്ന് ആനുകൂല്യം കിട്ടില്ല, അതിനാലാണ് മതം മാറിയത് എന്നൊക്കെ പ്രചരിപ്പിക്കുന്നുണ്ട്..'

ഇസ്ലാം മതത്തില്‍ നിന്നും ഹിന്ദു മതം സ്വീകരിച്ചതിനെതിരെ സംവിധായകന്‍ അലി അക്ബറിന് നേരെ ട്രോളുകളാണ് ഉയരുന്നത്. മതം മാറാന്‍ തീരുമാനമെടുത്തതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് അലി അക്ബര്‍ ഇപ്പോള്‍. തീര്‍ത്തും വ്യക്തിപരമായാണ് തീരുമാനം എടുത്തതെന്ന് സംവിധായകന്‍ പറയുന്നു.

ജലത്തില്‍ മുഴുവന്‍ വിഷം കലര്‍ന്ന് ശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയിലായപ്പോഴാണ് മതം മാറാനുള്ള തീരുമാനമെടുത്തത്. ഇനി ഇതില്‍ നിന്നിട്ട് കാര്യമില്ലെന്ന് ബോധ്യമായി. എന്തെങ്കിലും സാമൂഹിക പരിഷ്‌കാരം ഇതില്‍ വരുത്താന്‍ കഴിയുമെന്ന ബോധ്യവും തനിക്കില്ല. പേരൊന്നും തീരുമാനിച്ചിട്ടില്ല.

ഇതിന്റെ ബാക്കി കാര്യങ്ങള്‍ക്ക് ശേഷം മാത്രമാണ് പേര് അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമുണ്ടാകൂ. താനും ഭാര്യയുമാണ് ഇപ്പോള്‍ മതം മാറുന്നത്. കുട്ടികള്‍ വലുതായി. അവര്‍ക്ക് അവരുടെ വഴിയുണ്ട്. അവര്‍ അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ എന്നാണ് സംവിധായകന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുന്നത്.

ഈ തീരുമാനത്തിന് യാതൊരു രാഷ്ട്രീയവുമില്ല. തീര്‍ത്തും വ്യക്തിപരമായാണ് തീരുമാനമെടുത്തത്. മുസ്ലീമായി നിന്നാല്‍ യാതൊരു ആനുകൂല്യവും ബിജെപിയില്‍ നിന്ന് കിട്ടില്ലെന്നും അതുകൊണ്ടാണ് താന്‍ മതം മാറുന്നത് എന്നൊക്കെ പ്രചരിപ്പിക്കുന്നുണ്ട്. ഇതൊന്നും ശരിയല്ല. താനിപ്പോള്‍ ഏതെങ്കിലും രാഷ്ട്രീയത്തിന്റേയോ മറ്റോ ഭാഗമല്ല.

ശിഷ്ടകാലം ഇങ്ങനെയൊക്കെയങ്ങ് പോവണം. ആരോപണവുമായി വരുന്നവര്‍ അങ്ങനെ പറഞ്ഞ് തീര്‍ക്കട്ടെ എന്നും അലി അക്ബര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഫെയ്‌സ്ബുക്ക് ലൈവിലെത്തി താന്‍ മതം മാറുകയാണെന്ന് അലി അക്ബര്‍ അറിയിച്ചത്. ബിപിന്‍ റാവത്തിന്റെ മരണ വാര്‍ത്തക്ക് താഴെ ചിരിക്കുന്ന ഇമോജിയിട്ടതില്‍ പ്രതിഷേധിച്ചാണ് മതം മാറുന്നതെന്നും അലി അക്ബര്‍ വ്യക്തമാക്കിയിരുന്നു.

ഇതിനെതിരേ പ്രതികരിച്ച തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഒരു മാസത്തേക്ക് വിലക്ക് ലഭിച്ചതായും ഫെയ്‌സ്ബുക്കിന്റെ തലപ്പത്ത് ജിഹാദികള്‍ കൂടു കൂട്ടിയിരിക്കുകയാണെന്നും അലി അക്ബര്‍ ആരോപിച്ചിരുന്നു.

Latest Stories

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍