'മമ്മൂക്കാ...അങ്ങ് ഒരു അത്ഭുതമാണ്'; മധുരരാജയുടെ ഓഡിയോ ലോഞ്ചില്‍ അവതാരകനായി മമ്മൂട്ടി; നടന്‍ പ്രശാന്തിന്റെ കുറിപ്പ്

മധുരരാജയുടെ ഓഡിയോ ലോഞ്ച്,പാക്ക്അപ് പാര്‍ട്ടിയില്‍ അവതാരകനായി അണിയറപ്രവര്‍ത്തകരെ ഞെട്ടിച്ച് മമ്മൂട്ടി. നടന്‍ അലക്‌സാണ്ടര്‍ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പങ്കുവച്ചത്. ചടങ്ങില്‍ രണ്ട് മണിക്കൂറോളം ഒരേനില്‍പ്പ് നിന്ന്, സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരേയും പേരെടുത്ത് വിളിച്ച് ആ രാത്രി മമ്മൂട്ടി അവിസ്മരണീയമാക്കി. തങ്ങളുടെ പേരും ചെയ്ത ജോലിയും മമ്മൂക്കയ്ക്ക് അറിയാമായിരുന്നുവെന്ന് തിരിച്ചറിഞ്ഞ പലരും അത്ഭുതപ്പെട്ടെന്നും പ്രശാന്ത് കുറിപ്പില്‍ പറയുന്നു.

പ്രശാന്തിന്‍റെ കുറിപ്പ്….

“മോനെ പ്രശാന്തേ..”ഒരു കള്ളച്ചിരിയോടെ വൈശാഖും ഉദയേട്ടനും എന്നെ അരികിലേക്ക് വിളിച്ചു..ആഘോഷിക്കാൻ നിന്ന എന്നെ പണിയെടുപ്പിക്കാൻ ഉള്ള വിളിയാണ് എന്ന് ഒറ്റനോട്ടത്തിൽ എനിക്ക് പിടികിട്ടി. നൂറോളം ദിവസം ഷൂട്ട് ചെയ്ത “മധുരരാജയുടെ” ഓഡിയോ ലോഞ്ച് & packup പാർട്ടി anchor ചെയ്യാൻ ഉള്ള വിളി ആണ്.. പെട്ടൂ..

ഞങ്ങൾ മൂവരും planningലേക്ക് കടന്നു..”നീ അവിടെ ഇരിക്ക് ,ഇന്ന് ഞാൻ അവതാരകനാകാം”. ഘനാഗാഭീര്യമുള്ള ശബ്ദം കേട്ട് ഞങ്ങൾ തല ഉയർത്തി..എന്റെ കയ്യിൽ നിന്നും മൈക്ക് വാങ്ങി അദ്ദേഹം സ്റ്റേജിലേക്ക് ആവേശത്തോടെ നടന്നു കയറി.. ക്ഷിണം വകവെയ്ക്കാതെ,കാണികളുടെ എനർജി ആവാഹിച്ച് അദ്ദേഹം തുടങ്ങി..

2 മണിക്കൂറോളം ഒറ്റനില്പിൽ നിന്ന്,എല്ലാ crew members നേയും പേരെടുത്തു വിളിച്ചു,വിശേഷം പങ്ക് വച്ച്, സെൽഫി എടുത്ത് ആ രാത്രി അദ്ദേഹം അവിസ്മരണീയം ആക്കി. തങ്ങളുടെ പേരും ചെയ്ത ജോലികളും മമ്മുക്കയ്ക്ക് അറിയാമായിരുന്നു എന്ന് തിരിച്ചറിഞ്ഞ പലരും അത്ഭുതപ്പെട്ടു. മമ്മൂക്കാ.. അങ്ങ് ഒരു അത്ഭുതം ആണ്.. സിനിമയെ പുണരാൻ ഉള്ള ഞങ്ങളുടെ യാത്രയിലെ പ്രചോദനം.”

https://www.facebook.com/prasanthpalex/videos/2361796047164830/

Latest Stories

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

IPL 2024: നീ അത്ര ആൾ ആയാൽ കൊള്ളില്ല കോഹ്‌ലി, സൂപ്പർ താരത്തിനെതിരെ സുനിൽ ഗാവസ്‌കർ; കൂടെ മറ്റൊരു കൂട്ടർക്കും വിമർശനം

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം