ആഗോളതലത്തിൽ തന്നെ നെറ്റ് ഫ്ളിക്സും ആമസോണും മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഇപ്പോൾ ഒരുപാട് സിനിമകൾ ഇത്തരം പ്ലാറ്റ് ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്നുണ്ട്. ഇത് സിനിമാ വ്യവസായത്തിനും നിർമ്മാതാക്കൾക്കും ഒരുപാട് ഗുണം ചെയ്യുമെന്ന് അജു വർഗീസ് .
പ്രേക്ഷകരെ സിനിമയിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിന് ഇത്തരം പ്ലാറ്റ്ഫോമുകൾ സഹായകരമാവും. ബിഗ് സ്ക്രീൻ ഫോർമാറ്റിൽ നിന്ന് പ്രേക്ഷകന്റെ ശ്രദ്ധ മാറുന്നു എന്നതും ചെറിയൊരു ന്യൂനതയായി പറയാം. എങ്കിലും സിനിമ എന്ന മാദ്ധ്യമം കൂടുതൽ ജനകീയമാകുന്നത് സ്വാഗതാർഹമാണ്. എന്നാൽ തിയേറ്ററിൽ കാണേണ്ട സിനിമ എതൊക്കെയാണെന്ന് അറിയാവുന്ന പ്രേക്ഷകരും ഇവിടെയുണ്ട് .
എന്തെല്ലാം പ്രതിസന്ധി വന്നാലും പ്രേക്ഷകരെ തിയേറ്ററിലേക്ക് ആകർഷിക്കുന്ന നടീ നടന്മാരും ടെക്നീഷ്യന്മാരും നമുക്കുണ്ട്. സിനിമയുടെ പ്രാധാന്യം അനുസരിച്ചു പ്ലാറ്റ്ഫോമുകൾ തിരഞ്ഞെടുക്കാനുള്ള കഴിവ് നമ്മുടെ പ്രേക്ഷകർക്ക് ഉണ്ടെന്നാണ് വിശ്വാസം
നിർമ്മാണം ഇനിയുമുണ്ടായേക്കാം അദ്ദേഹം പറഞ്ഞു.