പത്ത് ക്യാമറകള്‍ വച്ച് ചിത്രീകരിച്ച മുഴുവന്‍ ഫൂട്ടേജും നഷ്ടമായി.. സിനിമ തിയേറ്ററില്‍ ദുരന്തമായി..: ഐശ്വര്യ രജനികാന്ത്

രജനികാന്തിന്റെ കാമിയോ റോള്‍ ഉണ്ടായിട്ടും തിയേറ്ററില്‍ വന്‍ ദുരന്തമായി മാറിയ ചിത്രമാണ് ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ എത്തിയ ‘ലാല്‍ സലാം’. സിനിമയ്‌ക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. സിനിമ പരാജയപ്പെടാനുള്ള കാരണം രജനിയുടെ കാമിയോ ആണെന്ന് ഐശ്വര്യ പറഞ്ഞിരുന്നു. ഇത് മാത്രമല്ല ഷൂട്ട് ചെയ്ത ഫൂട്ടേജ് നഷ്ടപ്പെട്ടതും സിനിമയെ മോശമായി ബാധിച്ചുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഐശ്വര്യ ഇപ്പോള്‍.

”ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നുപോലും ഞങ്ങളെ അത്ഭുതപ്പെടുത്തിയ കാര്യമായിരുന്നു അത്. ഏകദേശം 21 ദിവസം ചിത്രീകരിച്ച വിഷ്വല്‍ കാണാതെ പോയി. ഹാര്‍ഡ് ഡിസ്‌ക് കാണാതെ പോയത് അങ്ങേയറ്റം ഉത്തരവാദിത്തം ഇല്ലായ്മയാണ്. വളരെ ദൗര്‍ഭാഗ്യകരമായിപ്പോയി. ഞങ്ങളുടെ ഷൂട്ടിംഗ് കണ്ടവര്‍ക്ക് അറിയാം, ഓരോ ദിവസവും ഏറ്റവും ചുരുങ്ങിയത് 500 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാവും.”

”യൂണിറ്റ് എന്ന് പറഞ്ഞാല്‍ 2000 ആളുകള്‍ ഉണ്ടാവും. ഒരു ക്രിക്കറ്റ് മത്സരം ഷൂട്ട് ചെയ്തിരുന്നു. 10 ക്യാമറകളാണ് അതിനായി ഒരുക്കിയത്. അതൊരു യഥാര്‍ഥ ക്രിക്കറ്റ് മത്സരം പോലെ തോന്നിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. എന്നാല്‍ ബജറ്റ് മുകളിലേക്ക് പോയതിനാല്‍ ഒരുപാട് ദിവസം ഷൂട്ട് ചെയ്യാനും സാധിക്കില്ല. ക്യാമറ ആംഗിളുകളെ കുറിച്ച് വളരെയധികം ശ്രദ്ധിച്ച് രണ്ട് ദിവസം കൊണ്ടാണ് ഞങ്ങള്‍ അത് ചിത്രീകരിച്ചത്.”

”ആ 10 ക്യാമറകളുടെ ഫൂട്ടേജും നഷ്ടപ്പെട്ടു. 21 ദിവസം ചിത്രീകരിച്ച ഫൂട്ടേജും അത്തരത്തില്‍ നഷ്ടമായി. എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഷൂട്ടിംഗ് അവസാനിച്ചിരുന്നു. വിഷ്ണു വിശാല്‍, അച്ഛന്‍, സെന്തില്‍ അയ്യ എല്ലാവരും ഗെറ്റപ്പ് മാറ്റിയിരുന്നു. വിഷ്ണു ഈ ചിത്രത്തിന് വേണ്ടി ഒരു വര്‍ഷം താടി വളര്‍ത്തിയിരുന്നു. ഇത് കഴിഞ്ഞപ്പോള്‍ അദ്ദേഹം ഷേവ് ചെയ്തു. അടുത്ത സിനിമയ്ക്ക് വേണ്ടി അച്ഛനും ഗെറ്റപ്പ് മാറ്റി.”

”ഫുട്ടേജ് കണ്ടെത്താന്‍ കഴിഞ്ഞില്ല. റീ ഷൂട്ട് സാധ്യമായിരുന്നില്ല. കൈയിലുള്ള ഫൂട്ടേജ് വച്ച് റീ എഡിറ്റ് ചെയ്യുക എന്നതായിരുന്നു മുന്നിലുള്ള ഒരേയൊരു വഴി. എന്നാല്‍ അച്ഛനും വിഷ്ണുവും ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ റീഷൂട്ടിന് തയ്യാറാണെന്ന് അറിയിച്ചു. പക്ഷെ നഷ്ടപ്പെട്ടതെല്ലാം വീണ്ടും എടുക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല” എന്നാണ് ഐശ്വര്യ സിനിമാ വികടന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ