ഇത് ചെയ്യാൻ ചെറിയ ധൈര്യം പോര, മോഹൻലാലിനെ ഓർത്ത് അഭിമാനമെന്ന് നടി ഖുശ്ബു

മോഹൻലാലിനെ മോ‍ഡലാക്കി നടനും സംവിധായകനുമായ പ്രകാശ് വർമ്മ ഒരുക്കിയ പരസ്യചിത്രം സോഷ്യൽ‌ മീഡിയയിൽ‌ വൈറലായിരുന്നു. സ്ത്രൈണ ഭാവത്തിൽ ലാലേട്ടൻ എത്തിയ പരസ്യത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. വിൻസ്മേര ജുവൽസിന്റെ പരസ്യചിത്രത്തിന് വേണ്ടിയാണ് മോഹൻലാലും പ്രകാശ് വർമ്മയും ഒന്നിച്ചത്. പരസ്യത്തിന്റെ അവസാന ഭാഗത്ത് സ്ത്രൈണ ഭാവത്തിൽ എത്തി ആരാധകരെ ഞെട്ടിക്കുകയായിരുന്നു സൂപ്പർതാരം. ഇതിന് പിന്നാലെ നിരവധി പേരാണ് താരത്തെ പ്രശംസിച്ച് സോഷ്യൽ‌ മീഡിയയിൽ‌ കമന്റിട്ടത്. പരസ്യവീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച് നടി ഖുശ്ബു സുന്ദറും രം​ഗത്തെത്തിയിരുന്നു.

എന്തൊരു മനോഹരമായ പരസ്യമാണ് ഇതെന്നാണ് ഖുശ്ബു കുറിച്ചത്. മോഹൻലാൽ സർ തകർത്തുവെന്നും. നിങ്ങൾക്ക് മാത്രമേ ഇത്തരമൊരു ആശയത്തോട് നീതി പുലർത്താൻ കഴിയൂ എന്നും ഖുശ്ബു തന്റെ ഇൻസ്റ്റ സ്റ്റോറിയിൽ പറയുന്നു. “എന്തൊരു മനോഹരമായ പരസ്യമാണിത്, ഇത് ചെയ്യാൻ ചെറിയ ധൈര്യമൊന്നും പോര. നമ്മുടെ പവർഹൗസ് ആയ ലാലേട്ടൻ ഇത് എത്ര ധൈര്യത്തോടെയാണ് ചെയ്തത്. ഓരോ പുരുഷനിലും ഉളള സ്വാഭാവികമായ സ്ത്രൈണതയെ അം​ഗീകരിക്കുകയും അത് വളരെ മനോഹരമായി പുറത്തുകൊണ്ടുവരികയും ചെയ്തിരിക്കുകയാണ്”.

“ജെൻഡർ എന്ന വിഷയത്തിന് ഏറെ സ്വീകാര്യതയും പ്രാധാന്യവും കൊടുത്തുകൊണ്ട് വളരെ സൂക്ഷ്മതയോടെയും കരുതലോടെയുമാണ് ഈ പരസ്യചിത്രം ചെയ്തിരിക്കുന്നത്. ഏറെ ചിന്തനീയമായ ഈ ആശയം മുന്നോട്ടുവച്ചതിന് പ്രകാശ് വർമ്മയ്ക്കും സംഘത്തിനും അഭിനന്ദനങ്ങൾ, മോഹൻലാൽ സർ നിങ്ങൾ തകർത്തു. നിങ്ങൾക്ക് മാത്രമേ ഇത്തരമൊരു ആശയത്തോട് നീതി പുലർത്താൻ കഴിയൂ. നിങ്ങളെ ഓർത്ത് വളരെ അഭിമാനമുണ്ട്”, ഖുശ്ബു കുറിച്ചു.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി