രാജ്യം കൊലയെ ഒരു പരിഹാരമായി കാണുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു, ഓപ്പറേഷന്‍ സിന്ദൂറിനെ പിന്തുണയ്ക്കില്ല..: ആമിന നിജാം

പെഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയ ഇന്ത്യയുടെ നടപടിയെ അപലപിച്ച് നടി ആമിന നിജാം. ഓപ്പറേഷന്‍ സിന്ദൂറിനെതിരെ ആമിന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച കുറിപ്പുകളാണ് ചര്‍ച്ചയാകുന്നത്. പഹല്‍ഗാം ആക്രമണത്തിന് പ്രതികാരം ചെയ്തുവെന്ന് കരുതുന്ന ആളുകള്‍ ശരിക്കും മാനിപുലേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. താന്‍ ഇതിനെ പിന്തുണയ്ക്കുന്നില്ല എന്നാണ് ആമിന കുറിച്ചിരിക്കുന്നത്.

”അതേ, ഞാന്‍ ലജ്ജിക്കുന്നു, നിരവധി ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരം കിട്ടാതിരിക്കുമ്പോഴും, രാജ്യം അതിന്റെ സാമ്പത്തികാവസ്ഥയില്‍ ഏറ്റവും മോശപ്പെട്ട സാഹചര്യത്തില്‍ നില്‍ക്കുമ്പോഴും എന്റെ രാജ്യം കൊലയെ ഒരു പരിഹാരമായി കാണുന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു. യുദ്ധമോ കൊലപാതകങ്ങളോ സമാധാനം കൊണ്ടുവരില്ല എന്നത് ഓര്‍ക്കുക.”

”ഞാന്‍ ഇതിനെ പിന്തുണയ്ക്കില്ല. പഹല്‍ഗാം ആക്രമണത്തിന് പ്രതികാരം ചെയ്തുവെന്ന് കരുതുന്ന ആളുകള്‍ ശരിക്കും മാനിപുലേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. നമ്മള്‍ കടന്നു പോകുന്ന ഈ യുദ്ധത്തില്‍ നഷ്ടം സാധാരണക്കാര്‍ക്ക് മാത്രമാണ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ചിന്തിക്കുന്ന ഒരു ഇന്ത്യക്കാരിയാണ് ഞാന്‍, അല്ലാതെ ഈഗോ വ്രണപ്പെടുമ്പോള്‍ മാത്രം സംസാരിക്കുന്നവളല്ല” എന്നാണ് ആമിനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

കൂടാതെ, പാകിസ്ഥാന്‍ ഇന്റര്‍നെറ്റ് സെലിബ്രിറ്റിയായ റോസി പിരാനിയുടെ കുറിപ്പ് കൂടി ആമിന നിജാം പങ്കുവച്ചിട്ടുണ്ട്. ഇന്ത്യ ആക്രമിച്ചത് സാധാരണക്കാരെയാണ് എന്ന് പറയുന്ന കുറിപ്പും ചിത്രവുമാണ് ആമിന ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. ”ഇന്ന് ഇന്ത്യ ലക്ഷ്യമിട്ട പാകിസ്ഥാന്‍ ”തീവ്രവാദികളില്‍’ ഒരാളായിരുന്നു ഈ പെണ്‍കുട്ടി.”

”സാധാരണക്കാര്‍ താമസിച്ചിരുന്ന പ്രദേശങ്ങള്‍ ആയിരുന്നു ഇന്ത്യ ആക്രമിച്ചത്. ഉറങ്ങി കിടക്കുന്ന ജനങ്ങള്‍ക്ക് നേരെയാണ് ഇന്ത്യ ബോംബ് എറിഞ്ഞത്. ഭീരുക്കള്‍ ” എന്ന റോസിയുടെ കുറിപ്പാണ് ആമിന പങ്കുവച്ചിരിക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ‘ബസൂക്ക’, ‘അഞ്ചാം പാതിര’, ‘ടര്‍ക്കിഷ് തര്‍ക്കം’ എന്നീ സിനിമകളില്‍ അഭിനയിച്ച നടിയാണ് ആമിന നിജാം.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്