സിനിമയില്‍ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് നടന്‍ കലാഭവന്‍ റഹ്‌മാന്‍. എഗ്രിമെന്‌റ് ചെയ്ത പല ചിത്രങ്ങളില്‍ നിന്നും തന്നെ അവസാനനിമിഷം ഒഴിവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ
ക്യാരക്ടറിനെ കുറിച്ച് പറഞ്ഞു ഡേറ്റും വാങ്ങി അഡ്വാന്‍സും തന്നു. പക്ഷേ ആ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോഴാണ് പടത്തില്‍ നിന്ന് എന്നെ മാറ്റിയ വിവരം അറിയുന്നത്. അത് പോലെ ഈ അടുത്ത സമയത്ത് ഒരു പടത്തില്‍ അഭിനയിക്കാന്‍ വിളിച്ചു. പക്ഷേ പടത്തിലെ നായകന്റെ പിടിവാശി കാരണം അവസാനം എന്നെ മാറ്റി. ആ നായകനും ഞാനും തമ്മില്‍ ഒരു പ്രശ്‌നവുമില്ല.
കാര്യമായ അടുപ്പവുമില്ല. എന്താണ് സംഭവമെന്ന് സംവിധായകനും അറിയില്ല. ഇങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ട്. അതൊക്കെ പറയാന്‍ പോയാല്‍ പലര്‍ക്കും വിഷമമാകും. അതുകൊണ്ട് പറയാതിരിക്കുന്നതല്ലേ നല്ലത്.
കഠിന പരിശ്രമം ഉണ്ടെങ്കില്‍ മാത്രമേ സിനിമയില്‍ നില നില്‍ക്കാന്‍ കഴിയൂ എന്നും ആരെയും സുഖിപ്പിച്ച് നില്‍ക്കാന്‍ അറിയാത്തത് തന്റെ ഒരു പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.