ഒരു വളയും കുറച്ച് മോതിരങ്ങളുമേ മാത്രമേയുളളൂ ഇനി അങ്ങോട്ട് തിരിച്ച് കൊടുക്കാന്‍..; കുറിപ്പുമായി ബാല

തന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങളാണ് ആസിഫ് അലി ചിത്രം ‘ആഭ്യന്തര കുറ്റവാളി’യുടെ ഉള്ളടക്കമെന്ന് നടന്‍ ബാല. സിനിമ കണ്ട് തന്റെ കണ്ണ് നിറഞ്ഞുപോയി. വിവാഹമോചന കേസില്‍ എപ്പോഴും നഷ്ടം സംഭവിക്കുന്നത് പുരുഷന്‍മാര്‍ക്കാണെന്നും സ്ത്രീകള്‍ക്ക് നല്ല പണം ലഭിക്കുമെന്നാണ് ബാല പറയുന്നത്.

വിവാഹമോചനത്തിന്റെ പേരില്‍ മക്കളെ അച്ഛന്‍മാരില്‍ നിന്നും പിരിക്കുന്നത് ഒരിക്കലും ക്ഷമിക്കാന്‍ ആകില്ലെന്നും നഷ്ടപരിഹാരം നല്‍കി തന്റെ കയ്യില്‍ ഇനി ആകെ അവശേഷിക്കുന്നത് ഒരു വളയും കുറച്ച് മോതിരങ്ങളുമാണെന്നും ബാല വ്യക്തമാക്കി. നിലവിലെ ഭാര്യ കോകില അടക്കം, ബാല ഇതുവരെ 4 വിവഹം ചെയ്തിട്ടുണ്ട്. രണ്ടാം ഭാര്യയും ഗായികയുമായ അമൃതയെ ഉദ്ദേശിച്ചാണ് നടന്റെ പ്രതികരണം എന്നാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.

ബാലയുടെ വാക്കുകള്‍:

സിനിമയുടെ കണ്ടന്റ് ഇഷ്ടപ്പെട്ടിട്ടാണ് സിനിമ കാണാന്‍ വന്നത്. ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ സിനിമയില്‍ കാണുമ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞുപോയി. പക്ഷേ ഞാന്‍ കണ്‍ട്രോള്‍ ചെയ്തു. സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ ഒരു അമ്മ വന്ന് പറഞ്ഞു. എല്ലാ കാര്യങ്ങളും അറിയാം, മോന്‍ തളര്‍ന്ന് പോകരുത് എന്ന്. ഇങ്ങനെ ഒരു കേസ് വന്നാല്‍ ആണിന്റെ സമയവും ജോലിയും സുഹൃത്തുക്കളും പണവും കുടുംബവുമെല്ലാം പോകും. സമൂഹത്തില്‍ അവന്‍ വില്ലാനാകും.

എന്നാല്‍ മറുവശത്ത് മാസാമാസം നല്ല പൈസ കിട്ടും. നല്ല വക്കീല്‍ ഉണ്ടെങ്കില്‍ എല്ലാ സ്വത്തും കൊണ്ടുപോകും. മതമോ ദൈവമോ നിയമോ ഒന്നും അച്ഛനെയും മക്കളെയും പിരിക്കാന്‍ പാടില്ല. പെണ്ണ് വിചാരിച്ചാല്‍ ആണിനെ നശിപ്പിക്കാന്‍ പറ്റും. നിയമത്തില്‍ സത്രീക്കും പുരുഷനും തുല്യാവകാശം ഇല്ല. ആണിന് തുല്യാവകാശം ഇല്ല. പെണ്ണിനാണ് അവകാശം കൂടുതല്‍. സ്വത്ത് എഴുതി വാങ്ങിയതിനെ കുറിച്ച് ചോദിച്ചാല്‍, ഇനി അങ്ങോട്ട് കൊടുക്കാന്‍ തന്റെ കയ്യില്‍ ഒന്നും ഇല്ല. ഒരു വളയും കുറച്ച് മോതിരങ്ങളുമേ ഉളളൂ, ബാല പറഞ്ഞു.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി