മരണത്തെ എനിക്ക് പേടിയില്ലായിരുന്നു.. സര്‍ജറിക്ക് മുമ്പ് പൃഥ്വിരാജിന്റെ വിവാഹത്തില്‍ പങ്കെടുത്ത് സിനിമാ താരങ്ങളെയെല്ലാം കണ്ടു: ആന്‍സന്‍ പോള്‍

ബ്രെയ്ന്‍ ട്യൂമറിനെ അതിജീവിച്ച താരമാണ് ആന്‍സന്‍ പോള്‍. രണ്ടാമൂഴമായിട്ടാണ് ഈ ജീവിതത്തെ താന്‍ കാണുന്നത് എന്നാണ് ആന്‍സന്‍ പോള്‍ പറയുന്നത്. ഒരു സെക്കന്റ് ചാന്‍സ് കിട്ടിയ ഞാന്‍ അനുഗ്രഹീതനാണെന്നാണ് എപ്പോഴും തോന്നാറുള്ളത്. സര്‍ജറിക്ക് പോകുമ്പോള്‍ തിരിച്ച് വരുമോ ഇല്ലയോയെന്ന് അറിയില്ലായിരുന്നു. സര്‍ജറിക്ക് മുമ്പുള്ള ആറ് മാസം താന്‍ എല്ലാ സിനിമാ നടന്‍മാരെയും കാണാന്‍ പോയിരുന്നു എന്നാണ് ആന്‍സന്‍ പോള്‍ പറയുന്നത്.

മരണത്തെ എനിക്ക് പേടിയില്ലായിരുന്നു. സര്‍ജറിക്ക് മുമ്പ് ആറ് മാസം എനിക്ക് സമയം കിട്ടി. ആ സമയത്ത് ഞാന്‍ ചെക്ക്‌ലിസ്റ്റിട്ടു. അതില്‍ ഒന്ന് എല്ലാ സിനിമാ നടന്മാരെയും കാണണം എന്നതായിരുന്നു. അങ്ങനെ ഞാന്‍ രാജുവേട്ടന്റെ (പൃഥ്വിരാജ്) കല്യാണക്കുറി ഒപ്പിച്ച് ആ വിവാഹത്തില്‍ പങ്കെടുത്ത് എല്ലാ താരങ്ങളെയും കണ്ടു. ശേഷമായിരുന്നു സര്‍ജറി. പിന്നീട് കുറേ സ്ഥലങ്ങളിലേക്ക് യാത്ര പോയി.

അമ്മയോട് ഞാന്‍ അസുഖത്തെ പറ്റി പറഞ്ഞിരുന്നില്ല. എന്റെ സുഹൃത്തിന് ഇങ്ങനൊരു അസുഖമുണ്ട് എന്നാണ് പറഞ്ഞത്. എന്നെ സ്‌നേഹിക്കുന്നവര്‍ സങ്കടപെടുന്നത് കാണാന്‍ കഴിയാത്തൊരാളാണ് ഞാന്‍. അതുപോലെ നടി മംമ്ത എനിക്ക് ഒരു ഇന്‍സ്പിരേഷനാണ്. പത്ത് വര്‍ഷം മുമ്പാണ് സര്‍ജറി അടക്കം എല്ലാം നടന്നത്.

ഒരു രണ്ടാമൂഴമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. അസുഖത്തിന്റെ ഭാഗമായി വന്ന മാര്‍ക്കാണ് നെറ്റിയിലേത്. തലയുടെ പിറകില്‍ അമ്പത്തിയേഴ് സ്റ്റിച്ചുണ്ട് അത് വേറെ കാര്യം. സര്‍ജറി കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ഞാന്‍ നടക്കാനൊക്കെ തുടങ്ങിയത്. സിനിമയാണ് ട്രൈ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് ഞാന്‍ പറഞ്ഞാല്‍ സ്‌കിന്നിലെ പാട് കളയാന്‍ ചികിത്സ നല്‍കാമെന്ന് പലരും പറഞ്ഞു.

പിന്നെ ഞാന്‍ കരുതി മാര്‍ക്ക് അവിടെ തന്നെ ഇരുന്നോട്ടെയെന്ന്. എനിക്ക് ദിവസവും കാണാമല്ലോ. പ്രതീക്ഷിക്കാത്ത സമയത്താണ് ട്യൂമറാണെന്ന് ഞാന്‍ അറിയുന്നത്. എനിക്ക് എഞ്ചിനീയറിങ് വലിയ താല്‍പര്യമൊന്നും ഇല്ലായിരുന്നു. ഞാന്‍ കോളേജില്‍ കുറച്ച് ബെടക്കായിരുന്നു. ഒരു വര്‍ഷക്കാലം മാത്രമെ പഠിച്ചുള്ളു. ബാക്കി സമയമെല്ലാം സസ്‌പെന്‍ഷനിലായിരുന്നു.

ബാക്കിയുള്ളവര്‍ക്ക് വേണ്ടി ഞാന്‍ ജീവിച്ച കാലഘട്ടമായിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി നില്‍ക്കുമ്പോള്‍ അടിയുണ്ടാകും. അങ്ങനെ അടിയുണ്ടാക്കിയപ്പോള്‍ തിരിച്ചും അടി കിട്ടി. അതില്‍ തലയില്‍ മുറിവുണ്ടായി. അങ്ങനെ സിടി സ്‌കാന്‍ എടുത്തപ്പോഴാണ് ട്യൂമര്‍ കണ്ടെത്തിയത്. അതൊരു നിമിത്തമായിരുന്നു. സര്‍ജറിക്ക് ശേഷം കിടപ്പിലായിരുന്നു ഒമ്പത് മാസത്തോളം എന്നാണ് ആന്‍സന്‍ പോള്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Latest Stories

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു, തോൽവിക്ക് കാരണം എന്തെന്ന് പഠിക്കും... തിരുത്തും'; എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ

കൊച്ചിക്ക് യുഡിഎഫ് തരംഗം; കൊച്ചി കോര്‍പ്പറേഷന്‍ തിരിച്ചുപിടിച്ചു; ദീപ്തി മേരി വര്‍ഗീസ് അടക്കം പ്രമുഖ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ആധികാരിക ജയം

'യുഡിഎഫ് തികഞ്ഞ സന്തോഷത്തിൽ, കേരളം ഞങ്ങൾക്കൊപ്പം'; എൽഡിഎഫിന്റെ കള്ള പ്രചാരണം ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ, ബലാത്സംഗ കേസിലെ കൂട്ടുപ്രതി; ഫെനി നൈനാന് അടൂർ നഗരസഭയിൽ‌ തോൽവി