'അന്ന് ആ ഹിറ്റ് ചിത്രം മഞ്ജു വാര്യർക്ക് നഷ്ടപ്പെട്ടു, പകരമെത്തിയത് മീന'; തുറന്ന് പറഞ്ഞ് സംവിധായകൻ

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നാണ് സിദ്ദീഖിൻ്റെ സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ ഫ്രണ്ട്സ്. നിരവധി പ്രേക്ഷക പ്രശംസ ഏറ്റ് വാങ്ങിയ ചിത്രത്തിന്റെ പിന്നാമ്പുറ കഥകളെ കുറിച്ച് സംവിധായകൻ സിദ്ധിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്.

നിരവധി താരങ്ങളെ മാറ്റി മാറ്റിയാണ് ഫ്രണ്ട്സ് എന്ന സിനിമ ഒരുക്കിയത്. ചിത്രത്തിൽ നായികയെ കണ്ട് പിടിക്കുന്നതായിരുന്നു ഏറ്റവും വലിയ പ്രശ്നം. തന്റെ ആദ്യ സിനിമ മുതൽ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ് തന്റെ ചിത്രത്തിലേയ്ക്ക് ഹീറോയിൻസ് സെറ്റാവില്ല. സുരേഷ് ​ഗോപി, മുകേഷ്, ശ്രീനിവാസൻ എന്നിവരെ വെച്ച് കഥ ആലോചിക്കുമ്പോൾ മീനയുടെ കഥാപാത്രത്തിന് പകരം മഞ്ജു വാര്യരെ ആണ് അന്ന് ആലോചിച്ചത്. മുകേഷിന്റെ പെയർ ആയിട്ട് ദിവ്യ ഉണ്ണിയും.

ആ സമയത്താണ് മഞ്ജു വാര്യർ വിവാഹം കഴിക്കുകയും അഭിനയത്തിൽ നിന്ന് മാറുകയും ചെയ്യുന്നത്.  പിന്നീട് സുരേഷ് ​ഗോപിക്ക് പകരം ജയറാം സിനിമയിലേയ്ക്ക് വന്നു. മഞ്ജുവിന് പകരം മീനയെ തനിക്ക് പരിചയപ്പെടുത്തുന്നത്  ചിത്രത്തിന്റെ ‘പ്രൊഡ്യൂസർമാരിൽ ഒരാളായ സരിതയാണ്.  പല സിനിമകളിലും സംഭവിക്കുന്ന ഒന്നാണ് നായിക മാറുക, നായകൻ മാറുക തുടങ്ങിയത്. അവസാനം സിനിമ റീലിസാകുമ്പോൾ ഇതായിരുന്നില്ലേ ശരി എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കറക്ട് ആയാണ് വരുന്നത്. അത് ചിലപ്പോൾ വിധി അങ്ങനെ ആയിരിക്കാംമെന്നും അദ്ദേഹം പറഞ്ഞു.

എത്രമാത്രം കനം പിടിച്ചാലും വന്നു ചേരേണ്ടവരേ വന്നു ചേരുള്ളൂ.’സ്ഥിരം ആർട്ടിസ്റ്റുകളുടെ ഒരു പാറ്റേൺ ഉണ്ടാവും. മുകേഷ്, ജ​ഗദീഷ്, സിദ്ദിഖ്, ഇന്നസെന്റ് തുടങ്ങി ഏറ്റവും കംഫർട്ടബിൾ ആയ ആർട്ടിസ്റ്റുകളെ ആണ് നമ്മൾ എപ്പോഴും പരി​ഗണിക്കുക. ​ഗോഡ്ഫാദർ സിനിമയിൽ തുടക്ക ഘട്ടത്തിൽ നാല് സഹോദരൻമാരായി തിലകൻ, ഇന്നസെന്റ്, ശ്രീനിവാസൻ, മുകേഷ് എന്നിങ്ങനെ ആയിരുന്നു കാസ്റ്റിം​ഗ്.

ശ്രീനിവാസന് വേറെ പടം ഉള്ളത് കൊണ്ട് ഡേറ്റില്ലാത്തതിനാൽ പകരം രഘുവിനെ വെച്ചു. ഹരിഹർ ന​ഗറിൽ അപ്പൂപ്പന്റെ കഥാപാത്രം ഒടുവിൽ ഉണ്ണികൃഷ്ണനായിരുന്നു. അവസാന നിമിഷം അദ്ദേഹം മാറിയിട്ടാണ് പറവൂർ ഭരതൻ വരുന്നത്. ​ഗോഡ്ഫാദറിന് ശേഷം ശ്രീനിവാസനെ ആലോചിച്ചിരുന്നില്ല. പക്ഷെ ഞങ്ങൾ ​ഗൾഫ് ഷോയ്ക്ക് പോവുമ്പോൾ ഒപ്പം ശ്രീനി ഉണ്ടായിരുന്നു. ഷോയിൽ വെച്ചുണ്ടായ ബന്ധമാണ് ഫ്രണ്ട്സിലേക്ക് ശ്രീനിവാസൻ വരാനുണ്ടായ ഒരു കാരണമെന്നും സിദ്ദിഖ് പറഞ്ഞു.

Latest Stories

നിലമ്പൂരില്‍ ഇടത് വോട്ടുകള്‍ പിവി അന്‍വറിന് ലഭിച്ചു; നിലപാടില്‍ മലക്കം മറിഞ്ഞ് എംവി ഗോവിന്ദന്‍

സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണം; മനു സ്മൃതിയല്ല ഭരണഘടനയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്ന് മുഖ്യമന്ത്രി

നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കാഴ്ചപ്പാടുകള്‍, എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും; സൂംബ ഡാന്‍സില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആര്‍ ബിന്ദു

അന്ന് ദിലീപിന്റെ നായികയാക്കിയില്ല ; ഇന്ന് കോടികൾ വാങ്ങുന്ന സൂപ്പർ താരം !

പി വി അന്‍വറിനെ യുഡിഎഫിൽ എടുക്കണം; രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ആവശ്യം ഉന്നയിച്ച് കെ സുധാകരന്‍

എല്ലാ മതങ്ങളുമായി ബന്ധപ്പെട്ടും ഇതേ അപകടസാധ്യതയുണ്ട്, നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പറിടേണ്ടി വരുന്ന അവസ്ഥ വന്നേക്കാം : രഞ്ജി പണിക്കർ

'യുഡിഎഫ് പ്രവേശനം ചർച്ചയാക്കി സമയം കളയാനില്ല'; പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നേരിടുമെന്ന് പി വി അൻവർ

സ്ഥിരം വിസിമാരുടെ അഭാവം; ഉന്നത വിദ്യാഭ്യാസത്തിന് ഹാനികരം; സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഹൈക്കോടതിയുടെ വിമര്‍ശനം

ആഗോള സൈനികച്ചെലവുകള്‍ ഉയരുന്നു; ആഗോള ദാരിദ്ര്യവും

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; ജെഎസ്‌കെ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിനോട് ഹൈക്കോടതി