‘ശരിയായ ലൈംഗിക വിദ്യാഭ്യാസം വീട്ടിൽ നിന്ന് തന്നെ കുട്ടികൾക്ക് നൽകണം, എന്റെ മകൻ എന്റെ മുന്നിലിരുന്ന് റൊമാന്റിക് വീഡിയോസ് കാണാറുണ്ട്’: ജയസൂര്യ

കുട്ടികൾക്ക് സെക്സ് എഡ്യൂക്കേഷൻ വീടുകളിൽ നിന്ന് തന്നെ നൽകണമെന്ന് നടൻ ജയസൂര്യ. ആൺകുട്ടിയായലും പെൺകുട്ടിയായലും കൃത്യമായ കാര്യങ്ങൾപറഞ്ഞു കൊടുക്കണമെന്നും പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. തന്റെ മകനുമായി തനിക്ക് നല്ല സൗഹൃദമാണ് ഉള്ളത് അതുകൊണ്ട് തന്നെ അവൻ എന്തും തന്നോട് തുറന്നു പറയുമെന്നും ജയസൂര്യ പറഞ്ഞു

വീടുകളിൽ വെച്ച് തന്നെ ഇത്തരം കാര്യങ്ങളിൽ കുട്ടികൾക്കുള്ള സംശയം മാറ്റണമെന്നും, അവർക്ക് കൃത്യമായ കാര്യങ്ങൾ മനസിലാക്കി കൊടുക്കണമെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ ഒരുപാട് സ്‌കൂളുകളിൽ ഇതൊക്കെ ചെയ്യാറുണ്ടെന്നും, അത് കുട്ടികളെ ഒരുപാട് സഹായിക്കുമെന്നും ജയസൂര്യ പറയുന്നു. ‘പല വീടുകളിലും ഇന്ന് തുറന്ന് സംസാരിക്കാറില്ല. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൃത്യമായ ലൈംഗിക വിദ്യാഭ്യാസം നൽകണം.

സുഹൃത്തുക്കൾ പറയുന്നതാകും അവർക്ക് ഉള്ള അറിവ്. അതുകൊണ്ട് തന്നെ എന്തെങ്കിലും ഒക്കെ മനസിലാക്കി ഇതാണ് ശരിയെന്ന ധാരണ അവരിലുണ്ടാകും. അതൊക്കെ കുട്ടികളെ സ്വാധീനിക്കും. അങ്ങനെ കേൾക്കുന്നതാണ് ശരിയായ പാത എന്ന് കരുതി അവർ അതിലൂടെ സഞ്ചരിക്കും. എന്നാൽ, അതല്ല ഇതൊക്കെയാണെന്ന് നമ്മൾ വീട്ടിൽ നിന്ന് തന്നെ കൊടുത്ത് കഴിഞ്ഞാൽ നന്നായിരിക്കും.

വീട്ടുകാർ തന്നെ കുട്ടികളോട് തുറന്ന് സംസാരിക്കണം. അവർ അറിയേണ്ട കാര്യങ്ങൾ തന്നെയല്ലേ ഇതെല്ലാം. ഇതൊന്നും പറഞ്ഞ് കൊടുത്തില്ലെങ്കിൽ തെറ്റായ വഴിയിൽ പോകും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പണ്ട് വീട്ടിൽ നിന്ന് എന്തെങ്കിലും റൊമാന്റിക് വീഡിയോസ് കാണാൻ നമുക്ക് ഭയമായിരിക്കും. നമുക്ക് ആഗ്രഹമുണ്ടാകും, പക്ഷെ വീട്ടുകാരുടെ മുന്നിൽ നിന്ന് കാണാൻ ഭയമായിരിക്കും.

തന്റെ മോൻ എന്റെ മുന്നിൽ ഇരുന്ന് കാണാറുണ്ട്. അതിൽ എന്താണ് പ്രശ്നമുള്ളത്? അതുപോലൊരു സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ മോൾ പിറകിലൂടെ വരുന്നുണ്ടായിരുന്നു. അവൾ കുറച്ചുകൂടെ ചെറുതായത് കൊണ്ട് മോൻ എന്നോട് പറഞ്ഞു, അച്ഛാ മാറ്റിക്കോയെന്ന. കുറച്ച് സീൻ ഒക്കെ ഇപ്പോൾ വരുമെന്ന് പറഞ്ഞു. അവന് ആ സിനിമ നേരത്തെ കണ്ടതായിരുന്നു. താനും മോനും തമ്മിൽ ആ ഒരു സൗഹൃദം വീട്ടിലുണ്ട്. വീട്ടുകാരറിയരുത് എന്ന സാധനം തന്റെ വീട്ടിട്ടില്ല. മോൻ എല്ലാ കാര്യവും വീട്ടിൽ വന്ന് പറയുമെന്നും ജയസൂര്യ കൂട്ടിച്ചേർത്തു.

Latest Stories

IND VS ENG: ഇന്ത്യക്ക് വീണ്ടും തിരിച്ചടി; ബുംറയെ കൂടാതെ മറ്റൊരു താരവും പുറത്ത്? ക്യാമ്പിൽ ആശങ്ക

അവൾ വിമാനം വീണ്ടും ആകാശത്തേക്ക് ഉയർത്തി, രോമാഞ്ചം തോന്നിയ നിമിഷം : പെപ്പെ

എന്റെ കാമുകിയെ ഞാൻ ഹോട്ടൽ മുറിയിലേക്ക് ഒളിച്ച് കടത്തി, എന്നാൽ ആ താരത്തിന്......: ശിഖർ ധവാൻ

'നിലമ്പൂർ ഇനി ആര്യാടൻ ഷൗക്കത്ത് നയിക്കും'; എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

ആണും പെണ്ണും കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് തുള്ളുന്ന സംസ്‌കാരം; സ്‌കൂളുകളില്‍ സൂംബ ഡാന്‍സിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

IND VS ENG: രണ്ടാം ടെസ്റ്റിന് മുൻപ് ഇംഗ്ലണ്ട് ഇന്ത്യക്ക് കൊടുത്തത് എട്ടിന്റെ പണി; അടുത്ത മത്സരവും കൈവിട്ട് പോകുമോ എന്ന് ആരാധകർ

'സെക്രട്ടറിയേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടി'; രണ്ട് പേർ അറസ്റ്റിൽ

'ഏത് പൊട്ടൻ നിന്നാലും അൻവറിന് കിട്ടിയ വോട്ട് കിട്ടും'; വിഡി സതീശനെ സല്യൂട്ട് ചെയ്യുകയാണെന്ന് നടൻ ജോയി മാത്യു

'അവരെ പുറത്തുകൊണ്ടിരുത്ത്, അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ'; അന്ന് മമ്മൂട്ടി സെറ്റിൽ ഭയങ്കര ബഹളമുണ്ടാക്കി; നടി ശാന്ത കുമാരി

ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിനെയും അണ്ണാമലൈയും ഉടന്‍ അറസ്റ്റ് ചെയ്യണം; ജയിലില്‍ അടക്കണം; മുരുകഭക്ത സമ്മേളനത്തില്‍ വര്‍ഗീയവിദ്വേഷമുണ്ടാക്കി; പൊലീസില്‍ പരാതി