വെടിയേറ്റ് കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ധു മൂസേവാലയുടെ മാതാപിതാക്കള്‍ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. ചരണ്‍ കൗര്‍-ബാല്‍കൗര്‍ സിംഗ് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് ജനിച്ചു. സിദ്ധു മൂസേവാലയുടെ ചിത്രത്തിന് അടുത്ത് ബാല്‍കൗര്‍ കുഞ്ഞിനെ പിടിച്ചിരിക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്താണ് ഈ വിവരം പങ്കുവച്ചിരിക്കുന്നത്.
ചരണ്‍ കൗറിന് 58 വയസും മൂസേവാലയുടെ അച്ഛന്‍ ബാല്‍കൗര്‍ സിംഗിന് 60 വയസ്സുമാണ് പ്രായം. ഇവരുടെ ഏക മകനായിരുന്നു സിദ്ധു മൂസേവാല. 2022 മെയ് 29-ന് പഞ്ചാബിലെ ജവഹര്‍കേയിലെ മാന്‍സയിലാണ് മൂസേവാല വെടിയേറ്റ് മരിച്ചത്. 29 വയസ് മാത്രമായിരുന്നു അന്ന് മൂസേവാലയുടെ പ്രായം.
മാന്‍സ ജില്ലയില്‍ മൂസേവാലയെ പിന്തുടര്‍ന്ന വാഹനവ്യൂഹത്തില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു1. അദ്ദേഹത്തിന്റെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചതിന് പിന്നാലെയായിരുന്നു സംഭവം. 30 ഓളം തവണ മൂസെവാലയ്ക്ക് വെടിയേറ്റു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിദ്ധുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം കാനഡയിലെ ഗുണ്ടാതലവനായ ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തിരുന്നു. ഖലിസ്ഥാന്‍ അനുകൂല ഭീകരസംഘമായ ബബ്ബര്‍ ഖസ്ലയുടെ ഭാഗമാണ് ഗോള്‍ഡി. ഇയാളെ ഇന്ത്യ യുഎപിഎ പ്രകാരം ഭീകരനായി പ്രഖ്യാപിച്ചിരുന്നു.