ഷൂട്ടിംഗിനിടെ സല്‍മാന്‍ ഖാന് പരിക്ക്

ഷൂട്ടിംഗിനിടെ സല്‍മാന്‍ ഖാന് പരിക്കേറ്റു. ‘ടൈഗര്‍ 3’യുടെ ചിത്രീകരണത്തിനിടെയാണ് സല്‍മാന് പരിക്കേറ്റത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള സിനിമയാണ്. താരത്തിന്റെ ഇടത് തോളിനാണ് പരുക്കേറ്റത്. സല്‍മാന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

”ഈ ലോകം മുഴുവന്‍ നിന്റെ തോളില്‍ വഹിക്കുകയാണ് എന്ന് നീ കരുതുമ്പോള്‍, ലോകം എന്നത് വിടൂ… അഞ്ചു കിലോയുടെ ഡംബല്‍ ഉയര്‍ത്താന്‍ പറ്റുമോ എന്ന് അവന്‍ ചോദിക്കും. ടൈഗറിന് പരിക്കേറ്റു” എന്നാണ് സല്‍മാന്‍ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

മനീഷ് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ ടൈഗര്‍ 3. യഷ് രാജ് സ്‌പൈ യൂണിവേഴ്‌സിലെ മറ്റൊരു ചിത്രം കൂടിയാണിത്. ‘പഠാന്‍’ ചിത്രത്തില്‍ സല്‍മാന്‍ ടൈഗര്‍ എന്ന കഥാപാത്രമായി തന്നെ വേഷമിട്ടിരുന്നു. ടൈഗര്‍ 3യില്‍ ഷാരൂഖ് ഖാന്‍ പഠാന്‍ എന്ന കഥാപാത്രമായി എത്തും.

ഇതുകൂടാതെ ‘ടൈഗര്‍ വേഴ്‌സസ് പത്താന്‍’ എന്ന ക്രോസ് ഓവര്‍ ചിത്രത്തിലും സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും അഭിനയിക്കുന്നുണ്ട്. അതേസമയം, കത്രീന കൈഫ് ആണ് ടൈഗര്‍ 3യില്‍ നായിക. ഇമ്രാന്‍ ഹാഷ്മി വില്ലന്‍ വേഷം ചെയ്യുന്ന സിനിമ ഈ വര്‍ഷം നവംബറില്‍ തിയേറ്ററുകളിലേക്ക് എത്താനാണ് സാധ്യത.

Latest Stories

"പ്രമുഖനെ" ഓരോ ഒരു മത്സരത്തിന് ശേഷവും വിലക്കണം ഇങ്ങനെ ആണെങ്കിൽ, ഹർഷിത് റാണയുടെ വിലക്കിന് പിന്നാലെ ഇന്ത്യൻ സൂപ്പർതാരത്തെ കളിയാക്കി ആകാശ് ചോപ്ര; ഇത് അയാളെ ഉദ്ദേശിച്ചാണ് എന്ന് ആരാധകർ

തലകുനിച്ചോ മലയാളി? ; നിവിൻ- ഡിജോ കൂട്ടുകെട്ട് തകർത്തോ; 'മലയാളി ഫ്രം ഇന്ത്യ' പ്രേക്ഷക പ്രതികരണങ്ങൾ

ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി; തടയാന്‍ അമേരിക്കയുടെ നീക്കം; നാണക്കേടില്‍ നെതന്യാഹു

ഇടപെട്ട് മന്ത്രി ഗണേഷ് കുമാർ; കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായത് അന്വേഷിക്കാൻ നിർദേശം

ഐപിഎല്ലില്‍ കളിക്കുന്നതും രാജ്യത്തിന് വേണ്ടി കളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്: സുനില്‍ ഗവാസ്‌കര്‍

തൊഴിൽ നിയമങ്ങൾ അട്ടിമറിക്കപ്പെടുന്ന കാലഘട്ടത്തിലെ തൊഴിലാളി ദിനം; അറിയാം ചരിത്രവും പ്രാധാന്യവും

IPL 2024: മത്സരം തോറ്റതിന് പിന്നാലെ ഹാർദിക്കിനും രോഹിത്തിനും ബുംറക്കും കിട്ടിയതും വമ്പൻ പണി, സംഭവം ഇങ്ങനെ

IPL 2024: അന്ന് തിലക് ഇന്ന് രോഹിത്, തോല്‍വിയില്‍ പതിവ് ശൈലി തുടര്‍ന്ന് ഹാര്‍ദ്ദിക്; വിമര്‍ശനം

രോഗബാധിതനായ പോരാളിയെ അടിച്ചാണ് അന്ന് ധോണി മാസ് കാണിച്ചത്, അവൻ പൂർണ ആരോഗ്യവാനായിരുന്നെങ്കിൽ എംഎസിന്റെ മുട്ടിടിക്കുമായിരുന്നു; വെളിപ്പെടുത്തലുമായി വരുൺ ആരോൺ

അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു; രജനികാന്ത്- ലോകേഷ് ചിത്രത്തിനെതിരെ ഇളയരാജ