രാജ്യത്തിനാണ് പ്രധാന്യം.. ഈ സിനിമ തിയേറ്ററില്‍ എത്തില്ല; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ രാജ്കുമാര്‍ റാവു-വാമിഖ ചിത്രത്തിന്റെ റിലീസ് മാറ്റി

ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടെ തിയേറ്റര്‍ റിലീസ് മാറ്റി ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കാനൊരുങ്ങി രാജ്കുമാര്‍ റാവു-വാമിഖ ഗബ്ബി ചിത്രം ‘ഭൂല്‍ ചുക് മാഫ്’. മെയ് 9ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചത്. എന്നാല്‍ പഹല്‍ഗാം ആക്രമണത്തിനുള്ള തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയതിന് പിന്നാലെ സിനിമയുടെ തിയേറ്റര്‍ റിലീസ് നിര്‍മ്മാതാക്കള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

രാജ്യത്തെ സംഘര്‍ഷങ്ങള്‍ക്കും ആശങ്കള്‍ക്കുമിടെ സിനിമ ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മഡോക് ഫിലിംസ് ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം അറിയിച്ചിട്ടുണ്ട്. മെയ് 16ന് സിനിമ ആമസോണ്‍ പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കും.

”രാജ്യത്തുടനീളം ഉണ്ടായ സുരക്ഷാ പ്രശ്‌നങ്ങളുടെ വെളിച്ചത്തില്‍, മഡോക് ഫിലിംസും ആമസോണ്‍ എംജിഎം സ്റ്റുഡിയോസും ഭൂല്‍ ചുക് മാഫ് മെയ് 16ന് നിങ്ങളുടെ വീട്ടിലേക്ക് നേരിട്ട് എത്തിക്കാന്‍ തീരുമാനിച്ചു. ചിത്രം ലോകമെമ്പാടും പ്രൈം വീഡിയോയില്‍ മാത്രം ലഭ്യമാകും. തിയേറ്ററുകളില്‍ സിനിമ ആഘോഷമാക്കാന്‍ കാത്തിരുന്നതാണ്, പക്ഷെ നിലവില്‍ രാജ്യത്തിനാണ് പ്രധാന്യം. ജയ് ഹിന്ദ്” എന്ന കുറിപ്പാണ് നിര്‍മ്മാതാക്കള്‍ പങ്കുവച്ചിരിക്കുന്നത്.

കരണ്‍ ശര്‍മ്മയുടെ സംവിധാനത്തിലാണ് ഭൂല്‍ ചുക് മാഫ് ഒരുക്കിയത്. ഒരു ടൈം ലൂപ് സിനിമയായി ഒരുക്കിയ ചിത്രത്തില്‍ സീമ പഹ്വ, സഞ്ജയ് മിശ്ര, രഘുബിര്‍ യാദവ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. രഞ്ജന്‍ എന്ന യുവാവ് തന്റെ പ്രണയിനിയായ തിത്‌ലിയെ വിവാഹം ചെയ്യാന്‍ പോകുന്നതാണ് ചിത്രത്തിന്റെ കഥ.

Latest Stories

ഹൈക്കോടതി ജഡ്ജിയുടെ വാഹനം ഉപയോഗിച്ച് റീല്‍ ചിത്രീകരണം; അഭിഭാഷകനെതിരെ നടപടിയെടുക്കുമെന്ന് അറിയിച്ച് ബാര്‍ കൗണ്‍സില്‍

ബെംഗളൂരുവിലെ വിക്ടറി പരേഡിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് ഐപിഎല്‍ ഭരണസമിതി, ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങള്‍ അറിയില്ലെന്നും വിശദീകരണം

ഫ്രഞ്ച് സാങ്കേതിക വിദ്യയില്‍ വീണ്ടും പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരാന്‍ ഇന്ത്യ; നാവികസേനയ്ക്കായി കല്‍വരി ക്ലാസില്‍ മൂന്ന് അന്തര്‍വാഹിനികള്‍ കൂടി

IPL 2025: ഗില്ലും രോഹിതുമില്ല, ഐപിഎലിലെ എറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താന്‍, ആ സൂപ്പര്‍താരത്തിനും ടീമില്‍ സ്ഥാനമില്ല

കര്‍മ ന്യൂസിന്റെ സ്വപ്‌ന പദ്ധതിയില്‍ നിന്ന് സ്വപ്‌ന സുരേഷും പുറത്ത്; പ്രജ്ഞ ന്യൂസിലെ കൂട്ടപ്പിരിച്ചുവിടലില്‍ കെയുഡബ്ല്യുജെ ഇടപെടണമെന്ന് ജീവനക്കാരുടെ കത്ത്

ബെംഗളൂരുവില്‍ ദുരന്തമായി ആര്‍സിബിയുടെ വിജയാഘോഷം; തിക്കിലും തിരക്കിലുംപെട്ട് 11 മരണം, അമ്പതിലധികം പേര്‍ക്ക് പരിക്ക്‌

'പൂട്ടണം ഹിന്ദുത്വയുടെ കംഗാരു കോടതികള്‍', ക്രൈസ്തവര്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ എണ്ണിപ്പറഞ്ഞ് ദീപിക; ഭൂരിപക്ഷ വര്‍ഗീയത നയമല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിശബ്ദത വെടിയണമെന്ന് മുഖപ്രസംഗം

ഇന്ത്യയില്‍ 'മുസ്ലീങ്ങള്‍ ദുഷിച്ചവരായി ചിത്രീകരിക്കപ്പെട്ടു', ബിലാവല്‍ ഭൂട്ടോയുടെ നുണപ്രചാരണത്തെ പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകന്‍; ലോകവേദിയില്‍ നാണംകെട്ട് മുന്‍ പാക് മന്ത്രി

ഓപ്പറേഷൻ സിന്ദൂറിലെ നാശനഷ്ടങ്ങൾ സമ്മതിച്ച് പാക് സൈന്യം; ഇന്ത്യ കൂടുതൽ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് റിപ്പോർട്ട്

'ദേശീയപാത നിർമാണം ഡിസംബറിൽ പൂർത്തിയാക്കും'; മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നൽകി നിതിൻ ഗഡ്‌കരി