നായകന് നല്‍കിയ അതേ പ്രതിഫലം എനിക്കും ലഭിച്ചു, 22 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഇതാദ്യം: പ്രിയങ്ക ചോപ്ര

22 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ ആദ്യമായി തുല്യ വേതനം ലഭിച്ചെന്ന് നടി പ്രിയങ്ക ചോപ്ര. സിറ്റഡല്‍ എന്ന സ്‌പൈ ത്രില്ലറിനെ കുറിച്ച് സംസാരിക്കവെയാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. നായകന് ലഭിച്ച അതേ പ്രതിഫലം തന്നെയാണ് തനിക്കും ലഭിച്ചിരിക്കുന്നത് എന്നാണ് പ്രിയങ്ക പറയുന്നത്.

”ഇത് തുറന്നു പറയുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ കുഴപ്പത്തിലായേക്കാം. 22 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഞാന്‍ ഇതുവരെ 70 ചിത്രങ്ങളിലും 2 ടെലിവിഷന്‍ ഷോകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ കരിയറില്‍ ആദ്യമായാണ് എനിക്ക് തുല്യ വേതനം ലഭിക്കുന്നത്. സിറ്റാഡല്‍ ചെയ്തപ്പോള്‍ നായകന് ലഭിച്ച അതേ പ്രതിഫലമാണ് എനിക്കും ലഭിച്ചത്.”

”സാധരണ നായകനൊപ്പം തന്നെ ഞാനും ജോലി ചെയ്യാറുണ്ട്. എന്നാല്‍ എനിക്ക് കുറഞ്ഞ പ്രതിഫലം മാത്രമാണ് ലഭിച്ചിരുന്നത്. ‘നിങ്ങള്‍ സഹപ്രവര്‍ത്തകരാണ്, നിങ്ങള്‍ ഇത് അര്‍ഹിക്കുന്നു’ എന്നാണ് ആമസോണ്‍ സ്റ്റുഡിയോസ് എന്നോട് പറഞ്ഞത്” എന്നാണ് പ്രിയങ്ക ചോപ്ര പറയുന്നത്.

അതേസമയം, റിച്ചാര്‍ഡ് മാഡന്‍, സ്റ്റാന്‍ലി ടുച്ചി, ലെസ്‌ലി മാന്‍വില്ലെ എന്നീ ഹോളിവുഡ് താരങ്ങളാണ് പ്രിയങ്കയ്‌ക്കൊപ്പം സിറ്റഡലില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഏപ്രില്‍ 28ന് ആണ് ഈ സീരിസ് റിലീസ് ചെയ്യുന്നത്. സീരിസില്‍ നാദിയ സിന്‍ഹ് എന്ന ഏജന്റായാണ് പ്രിയങ്ക പ്രത്യക്ഷപ്പെടുക.

സ്വതന്ത്ര ആഗോള ചാരസംഘടനയായ സിറ്റാഡലിന്റെ പതനത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഏജന്റ് ആണ് നാദിയ. റൂസോ ബ്രദേഴ്‌സ് സൃഷ്ടിച്ച സയന്‍സ് ഫിക്ഷന്‍ സ്‌പൈ ത്രില്ലറിന് വിവിധ രാജ്യങ്ങളില്‍ ഒന്നിലധികം സ്പിന്‍ഓഫുകള്‍ ഉണ്ടാകും. ഫാമിലി മാന്‍ ഒരുക്കിയ രാജ് ആന്‍ഡ് ഡികെയാണ് സീരിസിന്റെ ഇന്ത്യന്‍ സ്പിന്‍ഓഫ് സംവിധാനം ചെയ്യുന്നത്.

Latest Stories

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം പൂർത്തിയായി

അവാര്‍ഡിനായി മത്സരിച്ച് ട്രംപിന്റെ ജീവിതകഥ കാനില്‍; 'ദി അപ്രന്റിസി'ല്‍ ആദ്യ ഭാര്യയെ ബലാത്സംഗം ചെയ്യുന്ന രംഗങ്ങളും

കുതിരാന്‍ തുരങ്കത്തില്‍ ഓക്‌സിജന്‍ കിട്ടുന്നില്ല, യാത്രക്കാര്‍ക്ക് ശ്വാസ തടസ്സം; തുടര്‍ച്ചയായി വൈദ്യുതി മുടങ്ങുന്നു; കേരളത്തിലെ ആദ്യ റോഡ് ടണലില്‍ നടുക്കുന്ന മരണക്കളി

IPL 2024: ശാന്തര്‍, പക്ഷേ അവരാണ് പ്ലേഓഫിലെ ഏറ്റവും അപകടകാരികള്‍; വിലയിരുത്തലുമായി വസീം അക്രം

'വോട്ട് ചെയ്തില്ല, പ്രചാരണത്തിൽ പങ്കെടുത്തില്ല'; യശ്വന്ത് സിൻഹയുടെ മകന് കാരണം കാണിക്കൽ നോട്ടിസ്

ചിരിക്കാത്തതും ഗൗരവപ്പെട്ട് നടക്കുന്നതും എന്തുകൊണ്ട്, കാരണം വിശദീകരിച്ച് ഗൗതം ഗംഭീർ

രാജ്യാന്തര അവയവക്കടത്ത്: കേസ് എൻഐഎ ഏറ്റെടുത്തേക്കും, തീവ്രവാദ ബന്ധം പരിശോധിക്കും

ബേബി ബംപുമായി കത്രീനയും; ബോളിവുഡില്‍ ഇത് പ്രഗ്നനന്‍സി കാലം

നാളേയ്ക്ക് ഒരു കൈത്താങ്ങ്; തൃശൂരില്‍ ചൈല്‍ഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം

വന്‍ കുതിപ്പില്‍ കേരളത്തിന്റെ വി-ഗാര്‍ഡ്; 76.17 കോടി രൂപയുടെ ലാഭം; അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന; നിക്ഷേപകര്‍ കൂട്ടമായെത്തി; ഓഹരികള്‍ കുതിക്കുന്നു