അനുഷ്ക്കാ-വിരാട് വിവാഹം; കത്രീനാ കൈഫിന്‍റെ പ്രതികരണം ഇങ്ങനെ

ആരെയും അറിയിക്കാതെ രഹസ്യമായി വിവാഹം കഴിച്ച വിരാട്-അനുഷ്ക കഴിഞ്ഞ വാരങ്ങളിൽ പ്രധാന ചർച്ചാ വിഷയമായിരുന്നു. അടുത്ത സുഹൃത്തുക്കളായിരുന്നിട്ടും തന്നോട് പോലും അനുഷ്ക വിവാഹക്കാര്യം മറച്ചുവെച്ചെന്ന് കത്രീന കെയ്ഫ് പറഞ്ഞു. വിവാഹം കഴിഞ്ഞതായി വാർത്തകൾ വന്നപ്പോൾ ഞാൻ അതിശയിച്ചു പോയെന്നും കത്രീന പറഞ്ഞു. ഓൺലൈൻ ചാനലായ പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കോഹ്‌ലി-അനുഷ്ക രഹസ്യ വിവാഹത്തെക്കുറിച്ച് കത്രീന ഇങ്ങനെ വ്യക്തമാക്കിയത്.

വിരാട്-അനുഷ്ക ശർമ വിവാഹത്തെക്കുറിച്ച് ബോളിവുഡിലെ പലരും അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. അഭിമുഖത്തിൽ കത്രീന പറഞ്ഞതിങ്ങനെ;- ”കോഹ്‌ലി-അനുഷ്ക വിവാഹത്തെക്കുറിച്ച് എനിക്ക് ഒരു അറിവും ഇല്ലായിരുന്നു. പക്ഷേ രണ്ടുപേരുടെയും വിവാഹം മനോഹരമായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു.

അവരുടെ വിവാഹ ചിത്രങ്ങൾ കണ്ടപ്പോൾ ഞാൻ അതിശയിച്ചുപോയി. രഹസ്യമായി വിവാഹം നടത്താൻ അവർ ചെയ്ത ഓരോ കാര്യവും എന്നെ അതിശയിപ്പിച്ചു. ഇരുവരും വിവാഹിതരായതിൽ സന്തോഷവും സ്നേഹവും ഉണ്ട്. ഇരുവർക്കും ആശംസകൾ നേരുന്നു”.

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് കോഹ്‌ലിയും അനുഷ്കയും വിവാഹിതരായത്. ഇറ്റലിയിൽ മിലാനിലെ ആഡംബര റിസോർട്ടിൽ വച്ച് വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

ബോളിവുഡ് താരങ്ങൾക്കും ക്രിക്കറ്റ് താരങ്ങൾക്കുമായി ഡിസംബർ 26 ന് മുംബൈയിൽ വിവാഹ സൽക്കാരം നടത്തും. ടജബ്-തക് ഹേ ജാൻട എന്ന ചിത്രത്തിലൂടെയാണ് അനുഷ്കയും കത്രീനയും ഒന്നിച്ചത്. ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ് എൽ റായ് ഒരുക്കുന്ന പുതിയ ചിത്രത്തിലും കത്രീനയും അനുഷ്കയും ഒന്നിക്കുന്നുണ്ട്.

Latest Stories

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും വിജയം കണ്ടു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍