കന്യകാത്വം നഷ്ടപ്പെട്ടത് 26-ാം വയസില്‍.. ജാന്‍വി കപൂറിന്റെ കുടുംബത്തിലെ ഒരാളുമായി അടുപ്പത്തിലായിരുന്നു: കരണ്‍ ജോഹര്‍

തന്റെ കന്യകാത്വം നഷ്ടപ്പെട്ടത് 26-ാം വയസിലാണെന്ന് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. ടു മച്ച് വിത്ത് കാജോള്‍ ആന്‍ഡ് ട്വിങ്കിള്‍ എന്ന പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ് കരണിന്റെ വെളിപ്പെടുത്തല്‍. കരണ്‍ ജോഹറും ജാന്‍വി കപൂറുമാണ് ഈ എപ്പിസോഡില്‍ അതിഥികളായി എത്തിയത്. ഒരു ഗെയിം സെഗ്മെന്റിനിടെയാണ് കരണ്‍ ഇക്കാര്യം പറഞ്ഞത്.

ഒരു അപകീര്‍ത്തികരമായ സത്യവും, ഒരു നുണയും പറഞ്ഞ ശേഷം അത് സത്യമാണോ നുണയാണോ എന്ന് കണ്ടുപിടിക്കാമെന്ന് കരണ്‍ ജോഹറിനോട് പറയുകയായിരുന്നു. ഇതോടെയാണ് കരണ്‍ 26-ാം വയസ്സില്‍ തന്റെ വിര്‍ജിനിറ്റി നഷ്ടപ്പെട്ടെന്നും ജാന്‍വിയുടെ കുടുംബത്തിലെ ഒരാളുമായി അടുപ്പത്തിലായിരുന്നുവെന്നും പറഞ്ഞത്.

തലയില്‍ കൈവച്ച് ഞെട്ടലോടെയാണ് ജാന്‍വി ഇത് കേട്ടത്. അത് ബോണി കപൂര്‍ ആകാതിരിക്കട്ടെ എന്ന് ഉടനെ ട്വിങ്കിള്‍ പറയുന്നുണ്ട്. ശേഷം കാജോളും ട്വിങ്കിളും ഏത് ശരി, തെറ്റ് എന്ന് പറഞ്ഞു. കരണ്‍ ആദ്യം പറഞ്ഞത് ശരിയാണെന്നും രണ്ടാമത് പറഞ്ഞത് നുണയാണെന്നും നിങ്ങളുടെ കുടുംബത്തിലെ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും പറഞ്ഞു.

ഇത് കേട്ടതോടെ ജാന്‍വി ദൈവത്തിന് നന്ദിയെന്ന് പറയുന്നതും വീഡിയോയില്‍ കാണാം. ഈ എപ്പിസോഡിന്റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ജാന്‍വിയുടെ വ്യക്തി ജീവിതത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ ചെറുമകനായ ശിഖര്‍ പഹാരിയയുമായി ഇപ്പോള്‍ പ്രണയബന്ധത്തില്‍ ആണെന്ന കാര്യം നടി വ്യക്തമാക്കുന്നുണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി