സിനിമാ ഷൂട്ടിംഗിന് ഇനി പാര്‍ലിമെന്റ് വേണം; സെക്രട്ടേറിയറ്റിന് കത്തുമായി കങ്കണ

തന്റെ പുതിയ ചിത്രം ഷൂട്ട് ചെയ്യാനായി പാര്‍ലിമെന്റ് മന്ദിരം വേണമെന്ന് ആവശ്യപ്പെട്ട് കങ്കണ റണാവത്. ‘എമര്‍ജന്‍സി’ എന്ന സിനിമയുടെ ചില ഭാഗങ്ങള്‍ പാര്‍ലമെന്റ് മന്ദിരത്തിനകത്ത് ചിത്രീകരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കങ്കണ ലോക്‌സഭാ സെക്രട്ടറിയറ്റിന് കത്ത് നല്‍കി.

കങ്കണ തന്നെ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചിത്രമാണ് എമര്‍ജന്‍സി. ചിത്രത്തില്‍ ഇന്ദിരാഗാന്ധിയുടെ വേഷത്തിലാണ് കങ്കണ അഭിനയിക്കുന്നത്. അടിയന്തരാവസ്ഥയെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ. ഇന്ദിരാഗാന്ധി ആയുള്ള താരത്തിന്റെ മേക്കോവര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

എന്നാല്‍ പാര്‍ലമെന്റിനകത്ത് വീഡിയോ ചിത്രീകരണത്തിന് സാധാരണ ഗതിയില്‍ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ അനുവാദമില്ല. അപൂര്‍വ്വ സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ പരിപാടികള്‍ക്ക് അനുവദിക്കാറുണ്ട്. സന്‍സദ് ടിവിക്കും ദൂരദര്‍ശനും മാത്രമാണ് പാര്‍ലിമെന്റില്‍ ചിത്രീകരണാനുമതിയുള്ളത്.

സ്വകാര്യവ്യക്തികള്‍ക്ക് അനുവാദം നല്‍കുന്ന കീഴ്വഴക്കമില്ലെന്നും കങ്കണയുടെ അപേക്ഷ പരിഗണിക്കുന്നതേയുള്ളൂ എന്നും ലോക്‌സഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ അറിയിക്കുന്നത്. അതേസമയം, കഴിഞ്ഞ ജൂണിലാണ് എമര്‍ജന്‍സിയുടെ ഷൂട്ടിങ് ആരംഭിച്ചത്.

കങ്കണയുടെ കഥക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. ‘ആനന്ദം’ ഫെയിം വിശാഖ് നായര്‍ ആണ് സഞ്ജയ് ഗാന്ധി ആയി ചിത്രത്തില്‍ വേഷമിടുന്നത്. പേര് സൂചിപ്പിക്കും പോലെ തന്നെ അടിയന്തരാവസ്ഥ കാലത്തെ കുറിച്ചാണ് സിനിമയില്‍ പറയുന്നത്.

Latest Stories

ജി. സുധാകരന് കോൺഗ്രസ് പിന്തുണ, 52 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച് കെപിസിസി ജനറൽ സെക്രട്ടറി; ബിജെപിയിലേക്കെന്ന് സൂചന

സ്വർണവില വീണ്ടും താഴേയ്ക്ക്, പവന് 360 രൂപ കുറഞ്ഞു; ഇന്നത്തെ വില അറിയാം

സിപിഐ വിട്ട സി സി മുകുന്ദന്‍ എംഎല്‍എ ബിജെപിയിലേക്ക്; കോണ്‍ഗ്രസില്‍ ചേരാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ താമര തണലിലേക്ക്

നിലപാടിലെ മലക്കംമറിച്ചിലിന് പിന്നാലെ യുവതി പ്രവേശനത്തെ അനുകൂലിച്ച അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയേയും മാറ്റി; ദേവസ്വം ബോര്‍ഡിന് വേണ്ടി യുവതി പ്രവേശനത്തെ എതിര്‍ത്ത അഭിഷേക് മനു സിംഗ്വി ഹാജരായി

ദുബായ് വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വ്വീസുകള്‍ ഭാഗികമായി പുന:സ്ഥാപിച്ചെന്ന് വ്യോമയാന മന്ത്രാലയം; യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണം

പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിക്കുമെന്ന് വി കുഞ്ഞികൃഷ്ണന്‍; 'ആരോപണ വിധേയനായ മധുസൂദനനെ സിപിഎം വീണ്ടും മല്‍സരിപ്പിക്കുമ്പോള്‍ മല്‍സരിക്കാതെ മറ്റുമാര്‍ഗമില്ല'

98-ാമത് ഓസ്കർ: നടൻ മൈക്കിൾ ബി ജോർദൻ, നടി ജെസി ബക്ലി; മികച്ച ചിത്രം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; ചരിത്രം രചിച്ച് ഓട്ടം ഡ്യൂറാൾഡ് ആർക്കപോവ്

തര്‍ക്കം ഒഴിയാതെ കോണ്‍ഗ്രസ്; ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; എറണാകുളത്ത് നാല് സീറ്റില്‍ പിടിവലി

ഒഡീഷയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ വൻ തീപിടിത്തം; 10 രോഗികള്‍ വെന്തുമരിച്ചു

അമ്പലപ്പുഴയിൽ ജി. സുധാകരനെ പിന്തുണയ്ക്കാൻ യുഡിഎഫ്; കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തില്ല