ആക്ഷന്‍ സീന്‍ ചിത്രീകരണത്തിനിടെ ജോണ്‍ എബ്രഹാമിന് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ജോണ്‍ എബ്രഹാമിന് പരിക്ക്. “സത്യമേവ ജയതേ 2” ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ആദ്യ ദിനത്തില്‍ ഒരു ആക്ഷന്‍ സീന്‍ ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റിയിരിക്കുന്നത്. ചേത് സിങ് ഫോര്‍ട്ടിന് സമീപം വച്ച് ചിത്രീകരിച്ച ആക്ഷന്‍ രംഗത്തിനിടെ വിരലുകള്‍ക്ക് പരിക്കേറ്റത്.

ഉടന്‍ തന്നെ ജോണിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിരലുകളുടെ എക്‌സറേ എടുത്ത ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനായി രണ്ടു മാസത്തോളം ലക്‌നൗവില്‍ ആയിരുന്നു ജോണ്‍ എബ്രഹാം. റോഡ് മാര്‍ഗമാണ് ലക്‌നൗവില്‍ നിന്നും ബുധനാഴ്ച താരം വാരാണസിയിലേക്ക് എത്തിയത്.

John Abraham at the hospital (BCCL)

നാല് ദിവസത്തെ ഷൂട്ടിംഗാണ് വാരാണസിയില്‍. ദിവ്യ ഖൊസ്ല കുമാര്‍, അന്നുപ് സോണി, ഹര്‍ഷ് ഛായ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളി താരം രാജീവ് പിള്ളയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വില്ലന്‍ കഥാപാത്രമായാണ് രാജീവ് പിള്ള വേഷമിടുന്നത്.

2018ല്‍ പുറത്തിറങ്ങിയ സത്യമേവ ജയതേ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. മിലാപ് സവേരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷമാണ് ചിത്രം റിലീസിനെത്തുക.

Latest Stories

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്