പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന് 'ജവാന്‍', ആദ്യ ദിനം നേടിയത് കോടികള്‍; ഓപ്പണിംഗ് ഡേ കളക്ഷന്‍ പുറത്ത്

മുന്‍വിധികളെ മാറ്റി മറിച്ച് പ്രതീക്ഷയ്‌ക്കൊത്ത് വളര്‍ന്ന് ഷാരൂഖ് ചിത്രം ‘ജവാന്‍’. ഓപ്പണിംഗ് കളക്ഷനില്‍ ‘പഠാന്‍’ ചിത്രത്തെ വെട്ടിച്ചാണ് ‘ജവാന്‍’ മുന്നിലെത്തിയിരിക്കുന്നത്. അറ്റ്‌ലീ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബോക്‌സോഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രേക്ഷകര്‍ ജവാന്‍ ഏറ്റെടുത്തു കഴിഞ്ഞു എന്നാണ്.

72.46 കോടിയാണ് ജവാന്‍ ആദ്യ ദിനം നേടിയിരിക്കുന്നത്. ഹിന്ദിയില്‍ 16,157 ഷോകള്‍ ആണ് ആദ്യ ദിനം നടന്നത്. ഇവിടെ നിന്നുമാത്രം 60.76 കോടി ഷാരൂഖ് ചിത്രം നേടി. തമിഴില്‍ 1,238 ഷോകളിലായി 6.41 കോടി നേടിയപ്പോള്‍ 810 ഷോകളിലായി തെലുങ്കില്‍ നിന്നും 5.29 കോടിയും ജവാന്‍ നേടി.

അങ്ങനെ ആകെ മൊത്തം 72 കോടി എന്നാണ് ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ മാത്രമാണിത്. ഈ കണക്കുകള്‍ അനുസരിച്ചാണെങ്കില്‍ സ്വന്തം സിനിമയായ പഠാന്റെ ആദ്യദിന കളക്ഷനെയാണ് ഷാരൂഖ് മറികടന്നിരിക്കുന്നത്.

റിലീസ് ദിവസം പഠാന്‍ ഇന്ത്യയില്‍ 55 കോടിയാണ് നേടിയത്. ഈ നിലയിലാണ് ഷോകള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ വരും ദിനങ്ങളില്‍ ജവാന്‍ പഠാന്റെ കളക്ഷന്‍ മറികടക്കാനാണ് സാധ്യത. നയന്‍താരയാണ് ചിത്രത്തില്‍ നായികയായത്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍.

Latest Stories

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്

ഏകദിന ക്രിക്കറ്റ് നശിക്കാൻ കാരണം ആ ഒറ്റ നിയമം, അത് മാറ്റിയാൽ തന്നെ ഈ ഫോർമാറ്റ് രക്ഷപെടും: ഗൗതം ഗംഭീർ

ഒറ്റ ഷോട്ടില്‍ ഭീകരത വിവരിച്ച് ഷെബി ചൗഘാട്ട്; ചിത്രം ഇനി അജ്യാല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക്