'ജാന്‍വി നിങ്ങള്‍ക്ക് ചൈനീസ് വിസ ഉണ്ടോ?'; പുതിയ സിനിമ ചൈനയിലാണ് ചിത്രീകരിക്കുന്നതെന്ന് കാര്‍ത്തിക് ആര്യന്‍

കോവിഡ് 19 പ്രതിസന്ധിക്കിടെ രാജ്യം ലോക്ഡൗണില്‍ തുടരുകയാണ്. ക്വാറന്റൈനിലിരിക്കുന്ന സമയം പാഴാക്കാതെ നന്നായി ചിലവഴിക്കുകയാണ് സിനിമാ താരങ്ങള്‍. ഫെയ്‌സ് ആപ്പ് ഉപയോഗിച്ച് വൃദ്ധനായ ഫോട്ടോയാണ് കാര്‍ത്തിക് ആര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്റെ “ബാഗ്ബാന്‍” ചിത്രത്തിന്റെ റീമേക്കിന് ആയാണ് ഇതെന്നും താരം കുറിച്ചിട്ടുണ്ട്.

“”ലോക്ഡൗണില്‍ പ്രായമായി…ഇനി ബാഗബാന്റെ റീമേക്ക് ചെയ്യാം…നായികമാരുടെ വേഷത്തിനായി അഭിനേതാക്കളെ ക്ഷണിക്കുന്നു…”” എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കാര്‍ത്തിക് കുറിച്ചിരിക്കുന്നത്. പിന്നാലെ നടി ഭൂമി പട്‌നേക്കറുടെ കമന്റും എത്തി. എന്റെ പ്രൊഫൈലും നോക്കണം എന്നായിരുന്നു ഭൂമിയുടെ കമന്റ്. നിങ്ങളെ ഷോര്‍ട്‌ലിസ്റ്റ് ചെയ്‌തെന്ന് കാര്‍ത്തിക്കും കുറിച്ചു.

തുടര്‍ന്നാണ് ജാന്‍വി കപൂറിന്റെ കമന്റ് എത്തിയത്. “”എന്റെ എന്‍ട്രി അയക്കുന്നു. ഈ ഭാഗത്തിനായി ഞാന്‍ അത്രക്ക് പ്രായമായിട്ടില്ലെന്ന് കരുതുന്നു. എനിക്ക് കഥക് ചെയ്യാന്‍ സാധിക്കും. പിന്നെ എനിക്ക് പാസ്‌പോര്‍ട്ടും ഉണ്ട്”” എന്നായി ജാന്‍വി. ഇതോടെയാണ് നിങ്ങള്‍ക്ക് ചൈനീസ് വിസയുണ്ടോയെന്ന് കാര്‍ത്തിക് ചോദിക്കുന്നത്. കാരണം ഈ സിനിമ ചൈനയിലാണ് ചിത്രീകരിക്കുന്നത് എന്നാണ് കാര്‍ത്തിക് പറയുന്നത്.

https://www.instagram.com/p/B-hBFTFpocJ/?utm_source=ig_embed

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍