ആലിയ ഭട്ട് ചിത്രത്തിലെ ധര്‍മേന്ദ്ര-ശബാന ചുംബനരംഗം ചര്‍ച്ചകളില്‍; പ്രതികരിച്ച് ഹേമ മാലിനി

ആലിയ ഭട്ട്-രണ്‍വീര്‍ സിംഗ് ചിത്രം ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’ മികച്ച കളക്ഷനാണ് ഇപ്പോള്‍ നേടിക്കൊണ്ടിരിക്കുന്നത്. ജൂലൈ 28ന് റിലീസ് ചെയ്ത ചിത്രം 80 കോടി രൂപയാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. ചിത്രത്തിലെ ഒരു ചുംബനരംഗമാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ കഥ രണ്‍വീറിന്റെ റോക്കിയുടെയും റാണിയായ ആലിയയുടെ പ്രണയത്തിലൂടെയാണ് വികസിക്കുന്നത്. എന്നാല്‍ മുതിര്‍ന്ന നടന്‍ ധര്‍മേന്ദ്രയും നടി ശബാന ആസ്മിയും തമ്മിലുള്ള ചുംബന രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ച.

ഈ ചുംബന രംഗം വൈറലായതോടെ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് നടിയും ധര്‍മേന്ദ്രയുടെ ഭാര്യയുമായ ഹേമ മാലിനി. ഈ രംഗത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ‘ഞാന്‍ ചിത്രം കണ്ടിട്ടില്ല’ എന്നാണ് ഹേമ മാലിനി പ്രതികരിച്ചത്. എന്നാല്‍ ഈ പ്രായത്തിലും ധര്‍മേന്ദ്രയുടെ അഭിനയത്തിന് കിട്ടുന്ന സ്വീകരണത്തില്‍ സന്തോഷമുണ്ടെന്ന് ഹേമ കൂട്ടിച്ചേര്‍ത്തു.

”ആളുകള്‍ സിനിമ ഇഷ്ടപ്പെട്ടുവെന്ന് എനിക്ക് ഉറപ്പുണ്ട്. ധരം ജിയെ ഓര്‍ത്ത് എനിക്ക് വളരെ സന്തോഷമുണ്ട്. കാരണം അദ്ദേഹം എപ്പോഴും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നു” എന്നാണ് ഹേമ മാലിനി പറഞ്ഞത്. ഈ രംഗത്തെ കുറിച്ച് ധര്‍മേന്ദ്രയും നേരത്തെ പ്രതികരിച്ചിരുന്നു.

”ഞാനും ഷബാനയും തമ്മിലുള്ള ചുംബന രംഗം പ്രേക്ഷകരെ അമ്പരപ്പിച്ചുവെന്ന് അറിഞ്ഞു. ശരിക്കും അത് അവര്‍ സ്വീകരിച്ചു എന്നത് എന്നെ സംബന്ധിച്ച് അപ്രതീക്ഷിതമാണ്. അത് പെട്ടെന്ന് സംഭവിച്ചതാണ്, അതിനാല്‍ തന്നെയാണ് അത് ഇത്രയും ഇംപാക്ട് ഉണ്ടാക്കിയതും.”

”അത് ചെയ്യുമ്പോള്‍ എനിക്കോ ശബാനയ്‌ക്കോ എന്തെങ്കിലും ചമ്മല്‍ തോന്നിയിരുന്നില്ല. ഞാന്‍ അവസാനമായി ഒരു ചുംബന രംഗം ചെയ്തത് നഫീസ അലിയ്ക്കൊപ്പം ലൈഫ് ഇന്‍ എ മെട്രോയിലാണ്, ആ സമയത്തും ആളുകള്‍ അത് അഭിനന്ദിച്ചിരുന്നു” എന്നാണ് ധര്‍മേന്ദ്ര ഒരു ചാനലിനോട് പ്രതികരിച്ചത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി