ദീപികയുടെത് വാടകഗര്‍ഭധാരണം.. ചര്‍ച്ചയായി ചിത്രങ്ങള്‍!

ദീപിക പദുക്കോണിനും രണ്‍വീര്‍ സിംഗിനും കുഞ്ഞ് ജനിക്കാന്‍ പോകുന്നത് സറോഗസിയിലൂടെയാണെന്ന് പ്രചാരണങ്ങള്‍. ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ദീപികയും രണ്‍വീറും. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തങ്ങള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വിവരം ഇരുതാരങ്ങളും വെളിപ്പെടുത്തിയത്. സെപ്റ്റംബറില്‍ കുഞ്ഞിനെ പ്രതീക്ഷിക്കാമെന്നും പോസ്റ്റില്‍ ഉണ്ടായിരുന്നു.

എന്നാല്‍ ദീപിക ഇപ്പോള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും ആക്ഷന്‍ രംഗത്തിന്റെ ഷൂട്ടിന് എത്തിയത് കൂടെ ആയതോടെ താരത്തിന്റേത് വാടക ഗര്‍ഭധാരണമാണോ എന്ന സംശയവുമായാണ് ചിലര്‍ രംഗത്തെത്തുന്നത്. ഒരാഴ്ച മുമ്പ് ദീപിക പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ താരത്തിന്റെത് സ്വയമേയുള്ള ഗര്‍ഭധാരണമല്ല എന്ന തരത്തിലെ പ്രചാരണത്തിന് ഇടവച്ചത്.

വെയിലേറ്റ് ടാന്‍ ലൈനുകള്‍ വന്ന ചിത്രമാണ് ചര്‍ച്ചയ്ക്ക് വഴിവച്ചത്. കമിഴ്ന്നു കിടന്നാല്‍ മാത്രം ലഭിക്കുന്ന ഈ വരകള്‍ ഗര്‍ഭിണിയായ ദീപികയ്ക്ക് സാധ്യമാണോ എന്നാണ് ചോദ്യം. അല്ലാത്ത നിലയിലെങ്കില്‍ ടാന്‍ ലൈനുകള്‍ ഇത്രയും തെളിഞ്ഞു വരില്ല എന്നാണ് ചിലരുടെ വാദം.

അതേസമയം, രോഹിത് ഷെട്ടിയുടെ ‘സിംഗം എഗെയ്ന്‍’ എന്ന ചിത്രത്തിലാണ് ദീപിക ഇപ്പോള്‍ അഭിനയിക്കുന്നത്. പൊലീസ് കഥാപാത്രമായി എത്തുന്ന ദീപികയുടെ ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത്.

ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സംവിധായകന്‍ ഷെട്ടിയുടെയും സ്റ്റണ്ട് ടീം അംഗങ്ങളുടെയും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് നടി സംഘട്ടന രംഗം ചിത്രീകരിക്കാന്‍ തയ്യാറെടുക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.

Latest Stories

ചെന്നൈ സൂപ്പര്‍ കിംഗ്സ് അവനെ ഇനി ടീമില്‍ നിലനിര്‍ത്തരുത്: ഇര്‍ഫാന്‍ പത്താന്‍

ബിലീവേഴ്സ് ചർച്ച് മെത്രാപ്പൊലീത്ത കെപി യോഹന്നാന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; തിരുവല്ലയിലേക്ക് ഇന്ന് വിലാപ യാത്ര

ഇന്ത്യന്‍ ടീം പരിശീലകന്‍: ഗംഭീറിന് ശക്തനായ എതിരാളി, മത്സരത്തില്‍ പ്രവേശിച്ച് അയല്‍വാസി

ധോണിയോടും രോഹിത്തിനോടും അല്ല, ആ ഇന്ത്യൻ താരത്തോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത്; അവൻ ഇല്ലെങ്കിൽ താൻ ഈ ലെവൽ എത്തില്ലെന്ന് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ലോക്സഭ തിരഞ്ഞടുപ്പിനായി ഒഴുകിയ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പണത്തിന്റെയും കണക്കുകൾ പുറത്ത്; ഇതുവരെ പിടിച്ചെടുത്തത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ

പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ പണമില്ല; അടിയന്തരമായി 9000 കോടി കടമെടുക്കാന്‍ അനുമതിക്കണമെന്ന് കേരളം; നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍; വീണ്ടും പ്രതിസന്ധി

ഏതൊരു മോട്ടിവേഷന്‍ മൂവിക്കോ ത്രില്ലെര്‍ സിനിമക്കോ അനുയോജ്യമായ തിരക്കഥ പോലെ, ഈ കഥ ഒരു നായകന്‍റെ അല്ല ഒരുപിടി നായകന്‍മാരുടെ കഥയാണ്

IPL 2024: ആ താരം പുറത്തായപ്പോഴാണ് ശ്വാസം നേരെവീണത്; ആര്‍സിബി ജയം ഉറപ്പിച്ച നിമിഷം പറഞ്ഞ് ഡുപ്ലസിസ്

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം; സസ്‍പെൻഷൻ നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം നൽകി സർക്കാർ

അവന്‍ ഒരു വലിയ പാഠമാണ്, ലോകം അവസാനിച്ചു എന്ന് തോന്നിന്നിടത്തുനിന്നും പുതിയൊരു ലോകം നമുക്ക് വെട്ടിപ്പിടിക്കാം എന്നതിന്‍റെ അടയാളം