ഡിസ്‌നി പ്രിന്‍സസ് ആകാന്‍ ആലിയ ഭട്ട്? പ്രതികരിച്ച് സംവിധായിക

ആലിയ ഭട്ട് ഡിസ്‌നി ചിത്രത്തില്‍ രാജകുമാരിയായി വേഷമിടാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായിക ഗുരിന്ദര്‍ ഛദ്ദ ഒരുക്കുന്ന ചിത്രത്തില്‍ ആലിയ ഡിസ്‌നി പ്രിന്‍സസ് ആയി വേഷമിടും എന്ന പ്രചാരണങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യന്‍ രാജകുമാരി ആയിട്ടായിരിക്കും ആലിയ ചിത്രത്തില്‍ എത്തുക എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ പൂര്‍ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ് സംവിധായിക ഗുരിന്ദര്‍ ഛദ്ദ. എക്‌സ് പോസ്റ്റിലാണ് ഗുരിന്ദര്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ”ഇത് സത്യമല്ല. എവിടെ നിന്നാണ് ഇത് ആരംഭിച്ചത് എന്ന് ഉറപ്പില്ല. തിരക്കഥയുടെ പണിപ്പുരയിലാണ്.”

”ഞാനും ആലിയയും മറ്റൊരു പ്രോജക്ടുമായി ബന്ധപ്പെട്ട് ഒരു മീറ്റിംഗ് നടത്തി. ഞാന്‍ അടുത്തിടെ അവരുടെ ചാരിറ്റി പരിപാടികളില്‍ പങ്കെടുത്തിരുന്നു” എന്നാണ് ഗുരിന്ദര്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ ചരിത്രത്തില്‍ നിന്നുള്ള രാജകുമാരിയെ അടിസ്ഥാനമാക്കി ഒരു മ്യൂസിക്കല്‍ ഫീച്ചര്‍ ചെയ്യാനായിരുന്നു ഡിസ്‌നിയുടെ തീരുമാനം.

ഗുരിന്ദര്‍ ഛദ്ദയും മയേദ ബര്‍ഗസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഗുരിന്ദര്‍ ആണ് സംവിധാനവും നിര്‍മ്മാണവും. ഇതിന്റെ മറ്റ് വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, 2019ല്‍ പുറത്തിറങ്ങിയ ‘ബ്ലൈന്‍ഡഡ് ബൈ ദ ലൈറ്റ്’ എന്ന ചിത്രത്തിന് ശേഷം ഗുരിന്ദര്‍ ഇതുവരെ മറ്റൊരു പ്രോജക്ടും ചെയ്തിട്ടില്ല.

Latest Stories

ബേബി ബംപുമായി കത്രീനയും; ബോളിവുഡില്‍ ഇത് പ്രഗ്നനന്‍സി കാലം

നാളേയ്ക്ക് ഒരു കൈത്താങ്ങ്; തൃശൂരില്‍ ചൈല്‍ഡ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണ വിതരണം

വന്‍ കുതിപ്പില്‍ കേരളത്തിന്റെ വി-ഗാര്‍ഡ്; 76.17 കോടി രൂപയുടെ ലാഭം; അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന; നിക്ഷേപകര്‍ കൂട്ടമായെത്തി; ഓഹരികള്‍ കുതിക്കുന്നു

ടി 20 ലോകകപ്പ്: ലോകകപ്പ് ടീമൊക്കെ കൊള്ളാം, പക്ഷെ അവനെ ടീമിൽ ഉൾപെടുത്താതിരുന്നതും ആ തീരുമാനവും മണ്ടത്തരം: ഹർഭജൻ സിംഗ്

പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു; മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

രാഹുല്‍ ദ്രാവിഡിന് പകരക്കാരന്‍: ഗാംഗുലിയുടെ റോള്‍ ഇത്തവണ ധോണിയ്ക്ക്, നിര്‍ണായക നീക്കവുമായി ബിസിസിഐ

ഉണ്ണി മുകുന്ദനുമായുള്ള വിവാഹം എന്നാണ്? പ്രതികരിച്ച് മഹിമ നമ്പ്യാര്‍

ബിഭവ് കുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവില്‍ എഡിറ്റിങ്ങ്; ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു; പ്രതിക്കെതിരെ തെളിവുണ്ട്, ക്രിമിനല്‍ കേസുകളുടെ എണ്ണം ചൂണ്ടിക്കാട്ടി കോടതി

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ വേണ്ടിയിരുന്നോ?, പ്രതികരിച്ച് ധവാന്‍

ആ ബോളറെ നേരിടാൻ താൻ ബുദ്ധിമുട്ടിയെന്ന് അഭിഷേക് ശർമ്മ, അഭിപ്രായത്തോട് യോജിച്ച് ഹെൻറിച്ച് ക്ലാസനും; ഇന്ത്യൻ താരത്തിന് കിട്ടിയത് വലിയ അംഗീകാരം