മുസ്ലീം നടനെ സിഖ് ഗുരു ആക്കുന്നോ? ആമിര്‍ ഖാനെതിരെ പ്രതിഷേധം; വിവാദത്തിന് പിന്നാലെ പ്രതികരിച്ച് താരം

സിഖ് മത സ്ഥാപകനും ആദ്യ സിഖ് ഗുരുവുമായ ഗുരു നാനക്കിന്റെ ബയോപിക്കില്‍ ആമിര്‍ ഖാന്‍ നായകനാകുമെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചിട്ട് നാളുകളായി. സിനിമയിലേത് എന്ന പേരില്‍ നടന്റെ ക്യാരക്ടര്‍ പോസ്റ്ററും പ്രചരിക്കുന്നുണ്ട്. ചിത്രത്തിന്റെ ഒരു ടീസറും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. വിവാദങ്ങള്‍ ഉയര്‍ന്നതോടെ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ആമിര്‍ ഖാന്‍.

ഈ പോസ്റ്ററും ടീസറും എല്ലാം വ്യാജമാണെന്ന് പ്രതികരിച്ചിരിക്കുകയാണ് ആമിര്‍ ഖാന്‍ ഇപ്പോള്‍. എഐ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. ”ആമിര്‍ ഖാനെ ഗുരു നാനക് ആയി ചിത്രീകരിച്ചിരിക്കുന്ന പോസ്റ്റര്‍ വ്യാജമാണ്. അത് എഐ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. അങ്ങനൊരു പ്രോജക്ടുമായി ആമിര്‍ ഖാന് ഒരു ബന്ധവുമില്ല.”

View this post on Instagram

A post shared by MOVIE DEKHO (@movie_dekho_4u)

”ഗുരു നാനക്കിനോട് അദ്ദേഹത്തിന് ബഹുമാനമുണ്ട്. അനാദരവ് കാണിക്കുന്ന രീതിയില്‍ അദ്ദേഹം ഒന്നും ചെയ്യില്ല. ദയവായി വ്യാജ വാര്‍ത്തകളില്‍ വിശ്വസിക്കരുത്” എന്നാണ് താരത്തിന്റെ ടീം അറിയിച്ചിരിക്കുന്നത്. അതേസമയം, വ്യാജ ടീസറില്‍ ആമിര്‍ മത നേതാവായി എത്തുമെന്നും ടി സീരിസ് ആണ് സിനിമ നിര്‍മ്മിക്കുന്നതെന്നുമാണ് കാണിച്ചിരിക്കുന്നത്. ടീസര്‍ എത്തിയതിന് പിന്നാലെ വിവാദങ്ങളും ആരംഭിച്ചിരുന്നു.

ഒരു മുസ്ലീം നടനെ സിഖ് ഗുരുവായി അവതരിപ്പിച്ചത് സിഖ് സമൂഹത്തെ പ്രകോപിപ്പിക്കാനുള്ള തന്ത്രമാണെന്ന് ആയിരുന്നു പഞ്ചാബിലെ ഒരു ബിജെപി നേതാവിന്റെ ആരോപണം. സിനിമയ്‌ക്കെതിരെ ബിജെപി പഞ്ചാബ് വക്താവ് പ്രിത്പാല്‍ സിങ് ബലിവാള്‍ പഞ്ചാബ് പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്.

Latest Stories

IPL 2025: വിരമിച്ച ശേഷം കോഹ്‌ലിക്ക് വ്യത്യാസം, ഇപ്പോൾ അവൻ...; വെളിപ്പെടുത്തി ദിനേഷ് കാർത്തിക്ക്

INDIAN CRICKET: ഇന്ത്യയ്ക്ക് ചരിത്രവിജയം നേടികൊടുത്ത ക്യാപ്റ്റനാണ്‌ അവന്‍, ഗില്‍ ആ സൂപ്പര്‍ താരത്തിന്റെ ഉപദേശം തേടണം, എന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവും, നിര്‍ദേശിച്ച് മുന്‍താരം

എംഎസ്‌സി എല്‍സ 3 പൂര്‍ണമായും മുങ്ങി; മോശം കാലാവസ്ഥയില്‍ ലൈബീരിയന്‍ കപ്പല്‍ രക്ഷാപ്രവര്‍ത്തനം വിഫലമായി; ആലപ്പുഴ- കൊല്ലം തീരത്ത് കണ്ടെയ്‌നറുകള്‍ എത്തിയേക്കും, ജാഗ്രത വേണം

കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ തളര്‍ന്നുപോയി.. മമ്മൂട്ടിയും മോഹന്‍ലാലും വീട്ടില്‍ വന്നു, അവരുടെ പ്രാര്‍ത്ഥന പ്രചോദനമായി: മണിയന്‍പിള്ള രാജു

നിലമ്പൂരില്‍ വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കും, പിണറായിസത്തിന് അവസാന ആണിയടിച്ചിരിക്കും: പിവി അന്‍വര്‍

INDIAN CRICKET: ഗിൽ ടെസ്റ്റ് നായകൻ ആയതിന് പിന്നിൽ അവന്റെ ബുദ്ധി, അയാൾ അന്ന്..; തുറന്നടിച്ച് യോഗ്‌രാജ് സിംഗ്

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്, വോട്ടെണ്ണല്‍ 23ന്, തീയതി പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

INDIAN CRICKET: ഇനി ടീമിൽ എങ്ങാനും കയറിയാൽ ഒരിക്കലും പുറത്ത് പോകരുത്, അതിന് അവന്മാരെ കണ്ട് പഠിക്കുക; സർഫ്രാസ് ഖാന് ഉപദേശവുമായി സുനിൽ ഗവാസ്‌കർ

അന്ന് സഹോദരി, ഇനി അമ്മ വേഷം; വിജയ്‌ക്കൊപ്പം രേവതിയും