മൺസൂൺ ബംബർ നറുക്കെടുപ്പ് ഇന്ന്; റെക്കോഡ് വില്പന, വിറ്റഴിച്ചത് 40 ലക്ഷം ടിക്കറ്റുകൾ
മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്‌ക്ക് 2 മണിക്കാണ് ലോട്ടറി നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 10 കോടി രൂപയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. 40 ലക്ഷം ഭാഗ്യക്കുറി ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ആകെ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചു കഴിഞ്ഞു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിച്ചിരിക്കുന്നത്.
രണ്ടാം സമ്മാനം 10 ലക്ഷവും, മൂന്നാം സമ്മാനം 5 ലക്ഷവും, നാലാം സമ്മാനം മൂന്ന് ലക്ഷവും വീതമാണ്. കൂടാതെ 5000, 1000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി , ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം , ശനിയാഴ്ച കാരുണ്യ എന്നിങ്ങനെയാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യക്കുറികൾ.
ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ സമർപ്പിക്കണം. 30 ദിവസത്തിനുള്ളിൽ ഇവ സമർപ്പിക്കേണ്ടതുണ്ട്.
‘അമ്മ ആരെന്ന് അറിയാത്തവരാണ് വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നത്’; വിവാദ പരാമർശവുമായി വി സി മോഹനൻ കുന്നുമ്മൽ
ആർഎസ്എസ് വേദിയിൽ വീണ്ടും കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ