ഷീല കണ്ണന്താനം പ്രധാനമന്ത്രിക്ക് വീട്ടിൽ സ്നേഹവിരുന്നൊരുക്കാൻ ഇരുന്നതാ...! പക്ഷേ എന്തുചെയ്യാനാ; ട്രോളുമായി സോഷ്യൽ മീഡിയ

കഴിഞ്ഞ കുറെ കാലങ്ങളായി സോഷ്യൽ മീഡിയയിൽ ട്രോളിനും ഡബ്‌സ്‌ സ്മാഷിനും വഴിയൊരുക്കിയ തുറന്നു പറച്ചിലായിരുന്നു കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യ ഷീല കണ്ണന്താനത്തിന്റേത്.

എന്നാൽ ഇപ്പോൾ വീണ്ടും പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ ഷീലയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ കത്തിപ്പടരുകയാണ്. പ്രധാനമന്ത്രിക്കും മറ്റ് കേന്ദ്ര മന്ത്രിമാർക്കും ക്രിസ്മസ് അനുബന്ധിച്ച് തന്റെ വീട്ടിൽ സ്നേഹ വിരുന്നൊരുക്കാൻ ഇരുന്നതാണെന്നാണ് ഷീല കണ്ണന്താനത്തിന്റെ ഭാഷ്യം.

ഷീല കണ്ണന്താനം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തവണത്തെ ക്രിസ്മസ് ആഘോഷം എങ്ങനെയെന്ന ചോദ്യത്തിനാണ് മിസിസ് കണ്ണന്താനം ഇത്തരത്തിൽ മറുപടി നൽകിയത്.

ഉത്തരത്തിന്റെ പൂർണ്ണ രൂപം ഇതാ,

ആൽഫി കേന്ദ്രമന്ത്രിയായതിന് ശേഷമുള്ള ആദ്യ ക്രിസ്മസാണ്. അത് ആഘോഷമാക്കാനായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. പ്രധാനമന്ത്രിയുൾപ്പടെയുള്ള എല്ലാമന്ത്രിമാർക്കും വീട്ടിൽ സ്നേഹവിരുന്നൊരുക്കാൻ പരിപാടിയുണ്ടായിരുന്നു. ഓരോരുത്തർക്കും പ്രത്യേകം സമ്മാനങ്ങൾ നൽകണമെന്നുമുണ്ടായിരുന്നു.

എന്നാൽ ഓഖി ദുരന്തത്തെതുടർന്ന് അത് വേണ്ടെന്നുവച്ചു. ഇത്രയും ആളുകൾ ദുരിതം അനുഭവിക്കുമ്പോൾ നമ്മൾ ആഘോഷിക്കുന്നത് ശരിയല്ലല്ലോ. എങ്കിലും വീട്ടിൽ ആശംസകൾക്കുമായി വരുന്നവർക്ക് ക്രിസ്മസ് സമ്മാനങ്ങൾ നൽകുന്ന പതിവ് രീതിയിൽ മാറ്റമില്ല.

ഇത്തവണത്തെ ക്രിസ്മസ് കുടുംബത്തെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടതാണ്. പതിനഞ്ചുവർഷത്തിന് ശേഷം രണ്ടുമക്കളും മരുമക്കളും ഒരുമിച്ചുള്ള ക്രിസ്മസാണ്. രണ്ടുമക്കളും വിദേശത്ത് പഠിക്കാൻ പോയതിൽ പിന്നെ കുടുംബത്തിലുള്ള എല്ലാവരും ഒരുമിച്ച് ക്രിസ്മസ് ആഘോഷിച്ചിട്ടില്ല. ഒരാൾ വരുമ്പോൾ മറ്റെയാൾ കാണില്ല. ഇത്തവണ എല്ലാവരുമുള്ളതിന്റെ സന്തോഷമുള്ളതായും അവർ പറഞ്ഞു.

Latest Stories

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും

ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത് മുസ്ലീങ്ങള്‍; ജനസംഖ്യ നിരക്കും ഗര്‍ഭധാരണ നിരക്കും കുറഞ്ഞു; മോദിക്ക് മറുപടിയുമായി ഒവൈസി

T20 ലോകകപ്പ്: ഒരു നിർവാഹവും ഇല്ലാത്തത് കൊണ്ട് മാത്രമാണവൻ ലോകകപ്പ് ടീമിൽ വരുന്നത്, യാതൊരു ഗുണവും ഇല്ലാത്ത താരമാണവൻ; ടോം മൂഡി പറയുന്നത് ഇങ്ങനെ

പാലക്കാട് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം

ടി20 ലോകകപ്പ് 2024: പന്തിനെ മറികടന്ന് സഞ്ജു അമേരിക്കയിലേക്ക്

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും വിജയം കണ്ടു; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍